ടൊറൻ്റോയിലും പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളിലും ശക്തമായ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം നൽകി എൻവയോൺമെന്റ് കാനഡ. ജിടിഎയിലും ബാരി, കോട്ടേജ് കൺട്രി എന്നിവയുൾപ്പെടെ വടക്കൻ പ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശക്തമായ കാറ്റും, ആലിപ്പഴം വീഴ്ചയും, കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും, വലിയ ആലിപ്പഴം വീഴാനും സാധ്യതയുണ്ട്.
ടൊറൻ്റോയിലും ജിടിഎയിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉയർന്ന താപനില 25 ഡിഗ്രി സെൽഷ്യസ് പ്രതീക്ഷിക്കുന്നു.ചൊവ്വാഴ്ച നഗരത്തിൽ താപനില കുതിച്ചുയർന്ന് 29 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. ഇത് 34 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെട്ടു. ടൊറൻ്റോയിലെ ഈ വർഷത്തെ ശരാശരി ഉയർന്ന നിരക്ക് 20 ഡിഗ്രി സെൽഷ്യസാണ്
ടൊറൻ്റോയിൽ ചുഴലിക്കാറ്റിനും, ഇടിമിന്നലിനും സാധ്യത
Reading Time: < 1 minute






