സിഖ് വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അറിയാമായിരുന്നുവെന്ന അവകാശവാദവുമായി കനേഡിയന്‍ മാധ്യമം. കനേഡിയന്‍ പത്രമായ ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് ‘അപവാദ പ്രചാരണം’ എന്ന് പറഞ്ഞ് ഇന്ത്യ ബുധനാഴ്ച തള്ളിക്കളഞ്ഞു. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ചു, പേര് വെളിപ്പെടുത്താത്ത ഒരു കനേഡിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന അവകാശവാദങ്ങളെ ‘പരിഹാസ്യമായ പ്രസ്താവനകള്‍’ എന്ന് ലേബല്‍ ചെയ്യുകയും അത് പൂര്‍ണമായും തിരസ്‌കരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ സാധാരണയായി മാധ്യമ റിപ്പോര്‍ട്ടുകളെക്കുറിച്ച് അഭിപ്രായം പറയാറില്ല. എന്നിരുന്നാലും, ഒരു കനേഡിയന്‍ സര്‍ക്കാര്‍ സ്രോതസ്സ് ഒരു പത്രത്തോട് നടത്തിയ അത്തരം പരിഹാസ്യമായ പ്രസ്താവനകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം’ രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഇത്തരം അപവാദ പ്രചാരണങ്ങള്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാക്കുകയേയുള്ളൂ.
ഒരു മുതിര്‍ന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന്റെ ഇന്‍പുട്ടുകള്‍ ഉദ്ധരിച്ച്, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും (എന്‍എസ്എ) വിദേശകാര്യ മന്ത്രിക്കും ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നുവെന്ന് ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ആരോപിക്കുന്നു.
2023 ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്താണ് നിജ്ജാർ വെടിയേറ്റ് മരിച്ചത്.
