കാനഡയിലുടനീളമുള്ള പ്രവശ്യകളിൽ ഈ ആഴ്ച വ്യത്യസ്ത കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. ചില പ്രദേശങ്ങളിൽ വെയിലും ചൂടും പ്രതീക്ഷിക്കുമ്പോൾ മറ്റു ചില പ്രദേശങ്ങളിൽ മഞ്ഞും മഴയും കലർന്ന കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നും നിരീക്ഷകർ വ്യക്തമാക്കുന്നു.
ഈ പ്രദേശങ്ങളിൽ നിരവധി കൊടുങ്കാറ്റ് മുന്നറിയിപ്പുകൾ ഇപ്പോഴും നിലനിലിൽ ഉണ്ട്. ക്യുബെക്കിലും അറ്റ്ലാന്റിക് കാനഡയിലും മഞ്ഞും കാറ്റും പ്രതീക്ഷിക്കുന്നു. ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ എന്നിവിടങ്ങളിൽ സ്ഥലത്തെ ആശ്രയിച്ച് 10 മുതൽ 50 സെന്റീമീറ്റർ വരെ മഞ്ഞു വീഴാൻ സാധ്യതയുണ്ട്. കേപ് ബ്രെട്ടൺ, എൻ.എസ്.എസിൽ എന്നിടങ്ങളിൽ ഏകദേശം 15 സെന്റീമീറ്റർ വരെ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ട്. അവലോൺ പെനിൻസുലയിൽ 30 മുതൽ 50 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ ഉണ്ട്.
ക്യുബെക്കിലെ ചില പ്രദേശങ്ങളിൾ അഞ്ച് മുതൽ 40 സെൻ്റീമീറ്റർ വരെ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. പ്രാഥമികമായി ഗ്രേറ്റർ ക്യുബെക് സിറ്റി ഏരിയയിലെ മൗറിസി മേഖലയിൽ നിരവധി വൈദ്യുതി തടസ്സങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒൻ്റാറിയോയിലും പടിഞ്ഞാറൻ ക്യൂബെക്കിലും ഈ ആഴ്ച താപനില ഉയരുമെന്ന് എൻവയോൺമെന്റ് കാനഡ വ്യക്തമാക്കി. പ്രെയറികളിലും ആൽബർട്ടയുടെ ചില ഭാഗങ്ങളിലും സീസണൽ താപനിലയെക്കാൾ കൂടുതൽ താപനില അനുഭവപ്പെടും. ബീ.സി.യിലെ കൂറ്റെനെ ചുരം മേഖലയിലൂടെ യാത്ര ചെയ്യുന്നവർക്ക് അഞ്ച് മുതൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴ്ച പ്രതീക്ഷിക്കാം.
