മധ്യ, തെക്കൻ ഒൻ്റാറിയോയിലും പടിഞ്ഞാറൻ ക്യുബെക്കിൻ്റെ ഭൂരിഭാഗവും ശക്തമായ ചൂട് തുടരുമെന്ന് എൻവയോൺമെന്റ് കാനഡ. പകൽസമയത്തെ ഉയർന്ന താപനില 30 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും ഈർപ്പവുമായി കൂടിച്ചേർന്ന് 40 ഡിഗ്രിയോട് അടുത്ത് അനുഭവപ്പെടുമെന്നും ഏജൻസി മുന്നറിയിപ്പിൽ പറയുന്നു.
പകൽ സമയം ചൂട് കടുത്തതായിരിക്കുമെങ്കിലും, രാത്രിയിൽ താപനില കുറയും. താപനില 18 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ വരെ വ്യത്യാസപ്പെടാമെന്നും ഏജൻസി വ്യക്തമാക്കുന്നു. ചൂടുള്ള ദിവസങ്ങളിൽ വായു മലിനീകരണം കുറയാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു.
ഒൻ്റാറിയോയിലും ക്യുബെക്കിലും ശക്തമായ ചൂട്; എൻവയോൺമെന്റ് കാനഡ

Reading Time: < 1 minute