മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ ട്രെയിലർ പുറത്തിറങ്ങി. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ‘ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയൊരു കാൻവാസിൽ ചെയ്ത മലൈക്കോട്ടൈ വാലിബൻ തിയറ്ററിൽ മുൻവിധികൾ ഇല്ലാതെ ആസ്വദിക്കാൻ സാധിക്കുന്ന നല്ലൊരു സിനിമയാണ്.’’–സിനിമയെക്കുറിച്ച് മോഹൻലാൽ വ്യക്തമാക്കി.
ജനുവരി 25നാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. പ്രണയവും , വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
https://www.youtube.com/watch?v=vqDLiObvefA
