dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Travel

അമേരിക്കയിലും കാനഡയിലും എയർ കാനഡ വിമാനങ്ങളിൽ സൗജന്യമായി ബിയറും വൈനും

Reading Time: < 1 minute

അമേരിക്കയിലും കാനഡയിലും സർവീസ് നടത്തുന്ന എയർ കാനഡ വിമാനങ്ങളിൽ സൗജന്യമായി ബിയറും വൈനും നൽകും. ഈ വർഷം അവസാനം വരെയാണ് ഓഫർ. ഇക്കോണമി സീറ്റുകളിൽ സൗജന്യമായി ലഭിക്കുന്ന ഭക്ഷണ മെനുവിൽ കോംപ്ലിമെന്ററി pretzels, cookies എന്നിവ ഉൾപ്പെടുത്തിയതായി കമ്പനി ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.
എയർ കാനഡയുടെ അന്താരാഷ്ട്ര വിമാനങ്ങൾ കോംപ്ലിമെന്ററി ഫുഡും ആൽക്കഹോളിക് ആയിട്ടുള്ള പാനീയങ്ങളും നൽകുന്നുണ്ടെങ്കിലും ആഭ്യന്തര സർവീസ് കളിൽ ഇത്തരം സൗകര്യങ്ങൾ ഇതുവരെ ഉണ്ടായിരുന്നില്ല. Hop Valley, Creemore Springs Premium Lager, Molson Canadian, Coors Light എന്നിവയാണ് സൗജന്യമായി ലഭിക്കുന്ന ബിയർ ബ്രാന്റുകൾ. Paul Masന്റെ റെഡ് ആൻഡ് വയ്റ്റ് ഫ്രഞ്ച് വൈനുകൾ ആണ് വൈൻ ലിസ്റ്റിൽ ഉൾപ്പെടുന്നത്.
5 ഡോളറിന് Baileys, Canadian Club rye and Tromba Tequila Blanco തുടങ്ങിയ ബ്രാന്റുകൾ ലഭിക്കും. കരീബിയൻ, മെക്സിക്കോ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിൽ കോംപ്ലിമെന്ററി ഫുഡും ഡ്രിങ്ക്സും നൽകുന്നില്ല.

Leave a comment

Your email address will not be published. Required fields are marked *