ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നീ മൂന്ന് പ്രവിശ്യകളിലേക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി).
പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ ജനുവരി 27-ഫെബ്രുവരി 2
ബ്രിട്ടീഷ് കൊളംബിയ
വിദഗ്ധ തൊഴിലാളികൾക്കും അന്തർദേശീയ ബിരുദധാരികൾക്കുമായി ബ്രിട്ടീഷ് കൊളംബിയ അഞ്ച് നറുക്കെടുപ്പുകൾ നടത്തി. ജനുവരി 30-ന് നടന്ന നറുക്കെടുപ്പിലൂടെ 194-ലധികം ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഏറ്റവും കുറഞ്ഞ സ്കോറായ 103 ടെക് തൊഴിലുകളിലെ 89 ഉദ്യോഗാർത്ഥികൾക്കാണ് ഏറ്റവും കൂടുതൽ ഇൻവിറ്റേഷൻ ലഭിച്ചത്. നിർമ്മാണ ജോലികളിൽ മിനിമം സ്‌കോർ 75 ഉള്ള 29 ഉദ്യോഗാർത്ഥികൾക്കും പ്രവിശ്യ ഇൻവിറ്റേഷൻ നൽകി. ബാക്കിയുള്ള മൂന്ന് നറുക്കെടുപ്പുകളിൽ കുറഞ്ഞ സ്കോർ 60 ഉള്ള ചൈൽഡ് കെയർ വിഭാഗത്തിൽ 49,ഹെൽത്ത് കെയർ വിഭാഗത്തിൽ 27, വെറ്ററിനറി കെയർ വിഭാഗത്തിൻ കീഴിലായി അഞ്ചിൽ താഴെ ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി
മാനിറ്റോബ
ഉക്രെയ്നിലെ യുദ്ധം ബാധിച്ച ബാധിച്ച 117 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഉദ്യോഗാർത്ഥികൾ ഉക്രെയ്‌നിലെ പൗരന്മാരാണെങ്കിൽ മാനിറ്റോബ പിഎൻപിയുടെ (എംപിഎൻപി) മാനിറ്റോബ സ്ട്രീമിലെ നൈപുണ്യമുള്ള തൊഴിലാളിയുടെ ആവശ്യകതകൾ നിറവേറ്റുന്നുവെങ്കിൽ അവരെ പരിഗണിക്കും. അവർക്ക് ഒരു കുടുംബം, ജോലി പരിചയം, പഠന പരിചയം അല്ലെങ്കിൽ കമ്മ്യൂണിറ്റി കണക്ഷനുകൾ എന്നിങ്ങനെ പ്രവിശ്യയുമായി അടുത്ത ബന്ധം ആവശ്യമാണ്. എംപിഎൻപി അപേക്ഷകളുടെ ബാക്ക്‌ലോഗ് നിലവിൽ കൈകാര്യം ചെയ്യുന്നുണ്ടെന്നും പ്രോസസ്സിംഗ് സമയം ആറ് മാസത്തിൽ കൂടുതലാകാമെന്നും പ്രവിശ്യ വ്യക്തമാക്കി.
പ്രിൻസ് എഡ്വേർഡ് ഐലൻഡ്
ആരോഗ്യ സംരക്ഷണം, നിർമ്മാണം, ഭക്ഷ്യ സംസ്കരണം, കൃഷി, ബാല്യകാല വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന PEI PNP-യുടെ ലേബർ, എക്സ്പ്രസ് എൻട്രി സ്ട്രീമിലെ 78 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. 2024 ലെ രണ്ടാമത്തെ PEI PNP നറുക്കെടുപ്പായിരുന്നു ഇത്.
