സ്റ്റാറ്റിസ്റ്റിക്സ് കാനഡ ചൊവ്വാഴ്ച ഒക്ടോബറിലെ പണപ്പെരുപ്പ നിരക്ക് പ്രഖ്യാപിക്കാനിരിക്കെ നിരക്കിൽ നേരിയ വർധനവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ. 2021 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കായ സെപ്റ്റംബറിലെ 1.6 ശതമാനത്തിൽ നിന്ന് ഒക്ടോബറിൽ ഉപഭോക്തൃ വില സൂചിക 1.9 ശതമാനത്തിൽ എത്തുമെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.
സെപ്തംബറിലെ നിരക്ക് താഴ്ന്നതിൻ്റെ ഒരു പ്രധാന കാരണം ഇന്ധനവിലയാണ്. ഒരു ഘട്ടത്തിൽ എണ്ണ ബാരലിന് ഏകദേശം 65 യുഎസ് ഡോളറായി കുറഞ്ഞിരുന്നു. എന്നാൽ ഒക്ടോബറിൽ ബാരലിന് 75 യുഎസ് ഡോളർ വർധിച്ചിച്ചത് വർദ്ധനയ്ക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ധർ പറയുന്നു.
പ്രധാന പണപ്പെരുപ്പം 1.9 ശതമാനത്തിലും പ്രധാന പണപ്പെരുപ്പം 2.4 അല്ലെങ്കിൽ 2.5 ശതമാനത്തിലുമായിരിക്കുമെന്ന് ബിഎംഒ ക്യാപിറ്റൽ മാർക്കറ്റ്‌സ് റേറ്റ്‌സ് മാനേജിംഗ് ഡയറക്ടർ ബെഞ്ചമിൻ റീറ്റ്‌സെസ് പറഞ്ഞു.







