അയോധ്യയിലെ രാമ ക്ഷേത്രത്തിൽ പുതിയ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചു. ചടങ്ങുകൾക്കിടെ സൈനിക ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. വീടുകളിലും ക്ഷേത്രങ്ങളിലുമായി ലക്ഷക്കണക്കിന് പേർ പ്രതിഷ്ഠാ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണത്തിന് സാക്ഷിയായി. വജ്രങ്ങൾ, മാണിക്യങ്ങൾ, സ്വർണ്ണ വില്ലുകൾ, അമ്പുകൾ എന്നിവയാൽ അലങ്കരിച്ച വിഗ്രഹമാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജ നടത്തിയപ്പോൾ ആഭരണങ്ങളിലും പൂക്കളിലും പൊതിഞ്ഞ നിലയിലായിരുന്നു വിഗ്രഹം.
ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള 84 സെക്കൻഡ് ശുഭമുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ ‘മുഖ്യ യജമാനൻ’ എന്ന നിലയിലാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുത്തത്. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്.







