16 പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഹംബോൾട്ട് ബ്രോങ്കോസ് ബസ് അപകടത്തിന് ഉത്തരവാദിയായ ഇന്ത്യൻ വംശജനെ നാടുകടത്താൻ തീരുമാനം. ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ ജസ്കിരത് സിംഗ് സിദ്ദുവിനെയാണ് നാടുകടത്താൻ തീരുമാനിച്ചിരിക്കുന്നത്.
രണ്ട് വർഷം മുമ്പ്, കാനഡ ബോർഡർ സർവീസസ് ഏജൻസി നാടുകടത്താൻ ശുപാർശ ചെയ്തിരുന്നു. കാനഡയിൽ സ്ഥിരതാമസ പദവിയുള്ള ഇദ്ദേഹത്തെ നാടുകടത്തൽ നടപടിക്ക് മാസങ്ങളോ വർഷങ്ങളോ വേണ്ടി വരുമെന്ന് അഭിഭാഷകൻ മൈക്കൾ ഗ്രീൻ വ്യക്തമാക്കുന്നു. 2019 ൽ എട്ട് വർഷത്തേക്ക് ശിക്ഷിച്ച ജസ്കിരത് സിംഗ് സിദ്ദുവിന് കഴിഞ്ഞ വർഷം ജാമ്യം അനുവദിച്ചിരുന്നു.
ബസ് അപകടം; കുറ്റക്കാരനായ ഇന്ത്യൻ വംശജനെ നാടുകടത്തും

Reading Time: < 1 minute