കാനഡയില്‍ നിന്നും മെക്സിക്കോയിലേക്കുള്ള വിമാന യാത്രക്കാർക്ക് ലഗേജില്‍ ഉൾപ്പെടുത്താൻ പറ്റുന്ന വസ്തുകളുടെ ലിസ്റ്റ് പുറത്തിറക്കി മെക്സിക്കോ. ബാഗില്‍ ഒന്നിലധികം ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉണ്ടെങ്കില്‍ കനത്ത പിഴ ഈടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
രണ്ട് ക്യാമറകള്‍ അല്ലെങ്കില്‍ കാംകോര്‍ഡറുകള്‍, ക്യാമറ ഗിയര്‍, മൂന്ന് സെല്‍ഫോണുകള്‍ അല്ലെങ്കില്‍ മറ്റ് വയര്‍ലെസ് ഉപകരണങ്ങള്‍, ജിപിഎസ് ഇലക്ട്രോണിക് ഓര്‍ഗനൈസര്‍, ഒരു ലാപ്ടോപ്പ്, നോട്ട്ബുക്ക്, ഓമ്നിബുക്ക്, അല്ലെങ്കില്‍ മറ്റ് പോര്‍ട്ടബിള്‍ കമ്പ്യൂട്ടിംഗ് ഉപകരണം, ഒരു കോപ്പിയര്‍ അല്ലെങ്കില്‍ പ്രിന്റര്‍, ഒരു സിഡി ബര്‍ണര്‍, പോര്‍ട്ടബിള്‍ ഓവര്‍ഹെഡ് പ്രോജക്ടര്‍ അതിന്റെ അനുബന്ധ ഉപകരണങ്ങള്‍ എന്നിങ്ങനെയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ കൂടുതല്‍ ഉപകരണങ്ങള്‍ ഉണ്ടെങ്കില്‍ യാത്രക്കാരില്‍ നിന്നും കനത്ത പിഴ ഈടാക്കും.







