29 തൊഴിലുകളുടെ ലൈസൻസിങ് ലഘൂകരിക്കുന്ന ഇന്റർനാഷണൽ ക്രെടെൻഷ്യൽ റെക്കഗ്നീഷ്യൻ ആക്ട് ജൂലൈ ഒന്നു മുതൽ ബ്രിട്ടീഷ് കൊളംബിയയിൽ പ്രാബല്യത്തിൽ വരും. പുതിയ നിയമപ്രകാരം 18 റെഗുലേറ്ററി അതോറിറ്റികൾ നിർദിഷ്ടമായ 29 തൊഴിലുകൾ ചെയ്യുന്ന പ്രൊഫഷണൽസിനു വേണ്ടി തടസങ്ങൾ നീക്കി നൽകണം. കാനഡയ്ക്കകത്താണോ പുറത്താണോ പരിശീലനം നേടിയത് എന്നത് പോലുള്ള വസ്തുതകൾ ഉൾപ്പെടെ പരിഗണിക്കാതെ, സർട്ടിഫിക്കേഷൻ, അംഗീകാരം എന്നിവ നേടാനും തേടാനും അവരെ അനുവദിക്കണം.
പുതിയ കുടിയേറ്റക്കാർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായ കാച്ച് 22 ന്റെ ഒഴിവാക്കുന്നു എന്നതാണ് ആക്ടിന്റെ പ്രധാന പ്രത്യേകത. ആഭ്യന്തര, അന്തർദേശീയ അപേക്ഷകരിൽ നിന്ന് ഒരേ തോതിൽ ഫീസ് ഈടാക്കാൻ ഉത്തരവ് നൽകുക വഴി തുല്യത ഉറപ്പാക്കാനും നിയമത്തിലൂടെ സാധിക്കും. അനാവശ്യമായ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ പരീക്ഷകളും ഒഴിവാക്കപ്പെടും.
രജിസ്റ്റേഡ് സംഗീത അധ്യാപകർ, പ്രൊഫഷണൽ എഞ്ചിനീയർ, പ്രൊഫഷണൽ ടീച്ചിംഗ് സർട്ടിഫിക്കറ്റ് ഹോൾഡർ, ലാൻഡ് സർവ്വെയർ, ഏർളി ചൈൽഡ് എജ്യുക്കേറ്റർ, ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്റ്റ്, ഏർളി ചൈൽഡ് എജ്യുക്കേറ്റർ അസിസ്റ്റന്റ്, അപ്ലൈഡ് സയൻസ് ടെക്നോളജിസ്റ്റ്, കണ്ടീഷനൽ ടീച്ചിംഗ് സർട്ടിഫിക്കറ്റ് ഹോൾഡർ, സർട്ടിഫൈഡ് ടെക്നീഷ്യൻ, സോഷ്യൽ വർക്കർ, മൃഗഡോക്ടർ, രജിസ്റ്റേർഡ് ക്ലിനിക്കൽ സോഷ്യൽ വർക്കർ, ലോയർ, പ്രൊഫഷണൽ ബയോളജിസ്റ്റ്, ആർക്കിടെക്റ്റ്, അപ്ലൈഡ് ബയോളജി ടെക്നീഷ്യൻ, നോട്ടറി പബ്ലിക്, രജിസ്റ്റേർഡ് ബയോളജി ടെക്നോളജിസ്റ്റ്, എമർജൻസി മെഡിക്കൽ അസിസ്റ്റന്റ്, പ്രൊഫഷണൽ ജിയോ സയന്റിസ്റ്റ്, ചാർട്ടേഡ് അക്കൗണ്ടന്റ്, രജിസ്റ്റേഡ് പ്രൊഫഷണൽ ഫോറസ്റ്റർ, അസോസിയേറ്റ് റിയൽ എസ്റ്റേറ്റ് ബ്രോക്കർ, രജിസ്റ്റേഡ് ഫോറസ്റ്റ് ടെക്നോളജിസ്റ്റ്, മാനേജിംഗ് റിയൽ എസ്റ്റേറ്റ് ബ്രോക്കർ, പ്രൊഫഷണൽ അഗ്രോളജിസ്റ്റ്, റിയൽ എസ്റ്റേറ്റ് റെപ്രസെന്ററ്റീവ്, ടെക്നിക്കൽ അഗ്രോളജിസ്റ്റ് എന്നിവയാണ് 29 തൊഴിലുകൾ.
ബീസിയിൽ ഇന്റർനാഷണൽ ക്രെടെൻഷ്യൽ റെക്കഗ്നീഷ്യൻ ആക്ട് ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ

Reading Time: < 1 minute