ശക്തമായ മഞ്ഞ് വീഴ്ച കാരണം ടൊറൻ്റോയിലും സമീപ പ്രദേശങ്ങളിലും യാത്രാ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ. രണ്ട് മുതൽ നാല് സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി.
മഞ്ഞ് മഞ്ഞ് വീഴ്ച തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും യാത്രാ പദ്ധതികൾ ക്രമീകരിക്കണമെന്നും മോശമായ കാലാവസ്ഥ ഗതാഗത കാലതാമസത്തിന് കാരണമായേക്കാമെന്നും ഏജൻസി മുന്നറിയിപ്പിൽ പറയുന്നു.
വെള്ളിയാഴ്ച ടൊറൻ്റോ മേഘാവൃതമായിരിക്കും. എന്നാൽ ചെറിയ മഞ്ഞ് വീഴ്ചയ്ക്ക് 30 ശതമാനവും താപനില -1 ഡിഗ്രി സെൽഷ്യസ് വരെ താഴാനും സാധ്യതയുണ്ട്.
വാരാന്ത്യത്തിൽ അന്തരീക്ഷം മേഘാവൃതമായിരിക്കും. എന്നാൽ ചെറിയ മഞ്ഞ് വീഴ്ചയ്ക്ക് 40 ശതമാനവും താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ താഴും. അതേസമയം, ഞായറാഴ്ച താപനില 6 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നും ഏജൻസി പറയുന്നു.
