dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

കാനഡയിൽ വെടിവയ്‌പ്‌: ഇന്ത്യൻ വംശജനടക്കം രണ്ട്‌ പേർ കൊല്ലപ്പെട്ടു

Reading Time: < 1 minute

കാനഡയിലെ സൗത്ത്‌ എഡ്‌മിന്റനിലുണ്ടായ വെടിവയ്‌പിൽ ഇന്ത്യൻ വംശജനടക്കം രണ്ട്‌ പേർ കൊല്ലപ്പെട്ടു. എഡ്‌മിന്റനിലെ ബിൽഡറും ഗുരുനാനാക്ക്‌ സിഖ്‌ ക്ഷേത്രത്തിന്റെ തലവനുമായ ബൂട്ട സിങ്‌ ഗിൽ ആണ്‌ കൊല്ലപ്പെട്ട ഇന്ത്യൻ വംശജൻ. തിങ്കളാഴ്‌ചയാണ്‌ വെടിവയ്‌പുണ്ടായതെന്ന്‌ പൊലീസ്‌ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
സൗത്ത്‌ എഡ്‌മിന്റനിന്‌ സമീപത്ത്‌ വെടിവയ്‌പ്‌ നടക്കുന്ന വിവരത്തെ തുടർന്ന്‌ സ്ഥലത്തെത്തിയപ്പോൾ മൂന്ന്‌ പേർ പരിക്കേറ്റ്‌ കിടക്കുന്നതാണ്‌ കണ്ടതെന്ന്‌ അധികൃതർ അറിയിച്ചു. 49ഉം 57ഉം വയസുള്ള രണ്ട്‌ പേരാണ്‌ കൊല്ലപ്പെട്ടത്‌. 51വയസുള്ളയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
തനിക്ക്‌ വധഭീഷണിയുണ്ടായിരുന്നതായി കാണിച്ച്‌ കൊല്ലപ്പെട്ട ഭൂട്ടാ സിങ്‌ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രദേശത്തെ മറ്റ്‌ ചില ബിൽഡർമാർക്കും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നതായാണ്‌ വിവരം.

Leave a comment

Your email address will not be published. Required fields are marked *