ആഭ്യന്തര യാത്രക്കാർക്ക് വൻ ഓഫറുകളുമായി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്സ്പ്രസ്. ‘ടൈം ടു ട്രാവൽ’ എന്ന പേരിലുള്ള ഒരു വർഷം നീളുന്ന ഓഫറിൽ വെറും 1799 രൂപയ്ക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും യാത്ര ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്. ഈ ഓഫർ പ്രകാരം 2024 ജനുവരി 11 മുതൽ 2025 ജനുവരി 11 വരെ യാത്ര ചെയ്യാം. യാത്രക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ബെംഗളൂരു-കൊച്ചി, ബെംഗളൂരു-ചെന്നൈ, ഡൽഹി-ജയ്പൂർ, ഡൽഹി-ഗ്വാളിയോർ, കൊൽക്കത്ത-ബാഗ്‌ഡോഗ്ര എന്നിവിടങ്ങളിൽ 1799 രൂപയ്ക്ക് മാത്രമേ യാത്ര ചെയ്യാം. എയർലൈനിന്റെ ആപ്പിലൂടെടെയും വെബ്‌സൈറ്റിലൂടെയും ലോയൽ കസ്റ്റമേഴ്സ്, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, എസ്എംഇകൾ, സായുധ സേനയിലെ അംഗങ്ങൾ എന്നിവർക്ക് നിരക്കിളവ് ലഭിക്കും.
എയർ ഇന്ത്യ എക്‌സ്പ്രസ് പ്രതിദിനം 325-ലധികം വിമാനങ്ങൾ ആണ് സർവീസ് നടത്തുന്നത്. 31 ആഭ്യന്തര വിമാനത്താവളങ്ങളെയും, 14 അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും എയർ ഇന്ത്യ എക്‌സ്പ്രസ് പരസ്പരം ബന്ധിപ്പിക്കുന്നു. 63 വിമാനങ്ങളാണ് എയർ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. ഇതിൽ 35 ബോയിംഗ് 737, 28 എയർബസ് എ320 എന്നിവ ഉൾപ്പെടുന്നു.
