ഹൂസ്റ്റണ്‍: മൂവാറ്റുപുഴ സ്വദേശിയെ അമേരിക്കയില്‍ നീന്തല്‍കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കളത്തൂര്‍ വാത്യാംപിള്ളില്‍ ജോര്‍ജ് വി. പോള്‍ (അനി- 56) ആണ് മരിച്ചത്. ഹൂസ്റ്റണിലെ വീട്ടിലുള്ള നീന്തല്‍ക്കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. സംസ്‌കാരം ഹൂസ്റ്റണില്‍ നടക്കും.
പൗലോസ്- സാറമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കേയ. മക്കള്‍: ബ്രയാന്‍, സാറ.
അമേരിക്കയിൽ മലയാളി നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍

Reading Time: < 1 minute