കാനഡ സന്ദർശിക്കുന്ന മെക്‌സിക്കൻ പൗരന്മാർക്ക് വിസ മാനദണ്ഡങ്ങൾ വീണ്ടും ഏർപ്പെടുത്തുകയാണെന്ന് ഫെഡറൽ സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഫെഡറൽ സർക്കാരിൻ്റെ പുതിയ നിയമങ്ങൾ ഇന്ന് രാത്രിയോടെ പ്രാബല്യത്തിൽ വരുമെന്നും റിപ്പോർട്ട് പറയുന്നു. മെക്‌സിക്കൻ പൗരന്മാർക്കുള്ള വിസ മാനദണ്ഡങ്ങൾ പുന:സ്ഥാപിക്കണമെന്ന് കഴിഞ്ഞ മാസം കൺസർവേറ്റീവുകൾ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു
സമീപ വർഷങ്ങളിൽ മെക്സിക്കോയിൽ നിന്നുള്ള അഭയാർത്ഥി അപേക്ഷകൾ വർധിച്ചു. എന്നാൽ അഭയാർത്ഥി പദവി ലഭിക്കുന്ന മെക്സിക്കൻ അപേക്ഷകരുടെ നിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ താഴെയാണ്.
വിസ മാനദണ്ഡങ്ങൾ എടുത്തുകളയാനുള്ള 2016-ലെ സർക്കാർ തീരുമാനത്തിന്റെ ഭാഗമായി മെക്സിക്കോയിൽ നിന്നുള്ള ആളുകൾക്ക് കാനഡയിൽ അഭയം തേടുന്നത് എളുപ്പമാക്കിയിരുന്നു.







