പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’ ബോക്‌സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത് 900 കോടി. രണ്ടാം വാരത്തിലും പ്രദർശനം തുടരുന്ന ചിത്രത്തിന്റെ ആദ്യവാരത്തിലെ കളക്ഷൻ 800 കോടി രൂപയാണ്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ചിത്രം കേരളത്തിൽ വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. 2024 ജൂൺ 27നായിരുന്നു സിനിമയുടെ റിലീസ്.
പ്രഭാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ദീപിക പദുക്കോണാണ് നായിക. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.
ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് ‘കൽക്കി 2898 എഡി’.
900 കോടി കളക്ഷനുമായി കൽക്കി

Reading Time: < 1 minute