കനേഡിയന്മാർ പ്രതിവർഷം ശതകോടിക്കണക്കിന് ഡോളർ ബാങ്ക് ഫീസ് അധികമായി നൽകുന്നതായി നോർത്ത് ഇക്കണോമിക്സ് കൺസൾട്ടൻസി റിപ്പോർട്ട്. കനേഡിയൻ ബിഗ് ഫൈവ് ബാങ്കുകളായി റോയൽ ബാങ്ക് ഓഫ് കാനഡ, ടൊറൻ്റോ-ഡൊമിനിയൻ ബാങ്ക്, ബാങ്ക് ഓഫ് മോൺട്രിയൽ, കനേഡിയൻ ഇംപീരിയൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, സ്‌കോഷ്യാബാങ്ക് എന്നിവയിലെ ഫീസും യുകെ,ഓസ്‌ട്രേലിയ എന്നിവടങ്ങളിലെ ഉപഭോക്താക്കള്‍ അടയ്ക്കുന്ന് ഫീസുമായി താരതമ്യം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ബാങ്ക് അക്കൗണ്ടുകൾക്കും മതിയായ ഫണ്ടുകൾക്കുള്ള ഫീസ്, ഓവർഡ്രാഫ്റ്റ് ചാർജുകൾ, മറ്റ് ബാങ്കുകളിലെ എടിഎമ്മുകൾ ആക്‌സസ് ചെയ്യൽ എന്നിവയ്‌ക്കും പ്രതിമാസം കൂടുതൽ പണം നൽകുന്നതായി റിപ്പോർട്ട് പറയുന്നു.
2022 ലെ റീട്ടെയിൽ ബാങ്കിംഗ് ലാഭവും നിക്ഷേപ അനുപാതവും ഉപയോഗിച്ച്, കാനഡയിലെ അഞ്ച് വലിയ ബാങ്കുകൾക്ക് 7.73 ബില്യൺ ഡോളർ അധിക വരുമാനമുണ്ടാക്കിയതായി സാമ്പത്തിക വിദഗ്ധര്‍ കണ്ടെത്തി. ഒരു കനേഡിയന്‍ പൗരൻ ഏകദേശം 250 ഡോളര്‍ അധിക ബാങ്ക് ഫീസ് നല്‍കുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു.
കനേഡിയന്‍ ബാങ്കുകള്‍ ഓരോ തവണയും 45 ഡോളര്‍ മുതല്‍ 50 ഡോളര്‍ വരെ ഫീസ് ഈടാക്കുമ്പോൾ യുകെയിലെയും ഓസ്‌ട്രേലിയയിലെയും ബാങ്കുകള്‍ സൗജന്യമായി അക്കൗണ്ടുകളും ഒരു ഉപഭോക്താവിന് മതിയായ ഫണ്ട് ലഭിക്കാതെ വരുമ്പോള്‍ അവര്‍ ഫീസ് ഈടാക്കുകയില്ലെന്നും അല്ലെങ്കില്‍ കുറച്ച് ഡോളര്‍ മാത്രം ഈടാക്കുകയും ചെയ്യുന്നതായും റിപ്പോർട്ട് പറയുന്നു.
