കാനഡയില്‍ വാടക നിരക്ക് ഏറ്റവും കൂടിയ നഗരമായി വാന്‍കുവര്‍. കാനഡ മോര്‍ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട് പ്രകാരം, ടു-ബെഡ്‌റൂം അപ്പാർട്ട്മെന്റിന്റെ ശരാശരി പ്രതിമാസ വാടക 2023 ല്‍ 2,181 ഡോളറായിരുന്നു. അതേസമയം, ടു-ബെഡ്‌റൂം കോണ്ടോ അപ്പാര്‍ട്ട്‌മെന്റിന് ശരാശരി 2,580 ഡോളറാണ് വാടക നിരക്ക്. രാജ്യത്ത് ജീവിക്കാന്‍ ഏറ്റവും ചെലവേറിയ നഗരവും വാന്‍കുവര്‍ തന്നെയാണ്.
പട്ടികയില്‍ രണ്ടാം സ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള ടൊറന്റോയില്‍ ശരാശരി ടു-ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് വാടക പ്രതിമാസം 1,961 ഡോളറാണ്. ഏറ്റവും ചെലവ് കുറഞ്ഞ നഗരം മോണ്‍ട്രിയലാണ്. ടു-ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് മോണ്‍ട്രിയലില്‍ പ്രതിമാസം 1,096 ഡോളറാണ് വാടക നിരക്ക്.
