കാനഡയില്‍ പാപ്പരത്തം ഫയല്‍ ചെയ്യുന്ന കനേഡിയന്‍ ബിസിനസ്സുകളുടെ എണ്ണം 36 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് റിപ്പോര്‍ട്ട്.2023 ല്‍ 4,810 ബിസിനസ്സുകള്‍ പാപ്പരായതായി ബാങ്ക്‌റപ്റ്റന്‍സി സൂപ്രണ്ടിന്റെ ഓഫീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 41.4 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു,
കാനഡയിലെ സാമ്പത്തിക സമ്മര്‍ദ്ദങ്ങളും കോവിഡ്-19 പാന്‍ഡെമിക് സമയത്ത് ഫെഡറല്‍ സര്‍ക്കാര്‍ നല്‍കിയ CEBA വായ്പകള്‍ സമീപകാല പെയ്‌മെന്റ് സമയപരിധിയുമാണ് ഈ വര്‍ധനവിന് കാരണമെന്ന് കനേഡിയന്‍ അസോസിയേഷന്‍ ഓഫ് ഇന്‍സോള്‍വന്‍സി ആന്‍ഡ് റീസ്ട്രക്ചറിഗ് പ്രൊഫഷണൽസ്(CAIRP) ഇന്‍സോള്‍വന്‍സി ട്രസ്റ്റിയും ചെയര്‍മാനുമായ ആന്ദ്രേ ബോള്‍ഡക് പറഞ്ഞു.
വില്‍പ്പന വര്‍ധിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള ബിസിനസ്സുകള്‍ക്ക് അവരുടെ കൂടിയ പ്രതിമാസ ബില്ലുകള്‍ നികത്താന്‍ കഴിയാതെ വരും. ഇതും മറ്റ് അധിക സാമ്പത്തിക വെല്ലുവിളികളും തിരിച്ചടികളും കൂടിച്ചേര്‍ന്ന് ബിസിനസ്സുകളെ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാക്കുന്നുവെന്നും ബോള്‍ഡക് ചൂണ്ടിക്കാട്ടി.







