വാഷിങ്ടൺ: ഭൂമിയുടെ സമീപത്തേയ്ക്ക് അതിവേഗത്തില്‍ ഛിന്നഗ്രഹം എത്തുന്നുവെന്നും എന്നാല്‍ ആശങ്കവേണ്ടെന്നും നാസ. “2015 കെജെ19′ എന്ന് പേരിട്ട ഛിന്നഗ്രഹം മണിക്കൂറിൽ 63,683 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. 112 മീറ്റർ വലുപ്പമുള്ള ഛിന്നഗ്രഹം മെയ് 14-ന് ഇന്ത്യൻ സമയം രാവിലെ 8:13ന് ഭൂമിയുടെ ഏകദേശം 60 ലക്ഷം കിലോമീറ്ററുകൾക്കുള്ളിൽ കൂടി കടന്നുപോകും. ഇത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ 15 മടങ്ങായതിനാൽ ആശങ്കവേണ്ടെന്ന് നാസ അറിയിച്ചു.
ഇന്ന് ഭൂമിയ്ക്കരികിലേക്ക് അതിവേഗത്തില്‍ ഛിന്നഗ്രഹം കടന്നുപോകും
Reading Time: < 1 minute






