dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Entertainment

വിനോദ സഞ്ചാരം; കാനഡയ്ക്ക് മുന്നിലെത്തണം, വെല്ലുവിളികൾ നിരവധിയെന്ന് വിദഗ്ധർ

Reading Time: < 1 minute

ലോകത്ത് വിനോദസഞ്ചാര മേഖലയിൽ മുൻനിരയിലെത്താനുള്ള ശ്രമത്തിലാണ് കാനഡ. ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആദ്യ പത്തിലെത്തുകയെന്ന ലക്ഷത്തിലെത്താൻ രാജ്യം ശ്രമിക്കുമ്പോൾ നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുന്നു. ജിയോപൊളിറ്റിക്കൽ പ്രശ്നവും, രാജ്യത്തെ യാത്രാ ചിലവും, കാലാവസ്ഥാ വ്യതിയാനവും എന്നിവ ആ ലക്ഷ്യങ്ങളിലേക്കുള്ള വഴി മുടക്കുന്നതായി വിദഗ്ധർ പറയുന്നു.
വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്‌മെൻ്റ് ഇൻഡക്‌സിൽ 2021-ൽ 13-ാം സ്ഥാനത്തേക്ക് വീണതിന് ശേഷം ലോകത്തിലെ മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് തിരികെയെത്തുകയാണ് കാനഡയുടെ ലക്ഷ്യം. 2024-ലെ സൂചികയിൽ കാനഡ 11-ാം സ്ഥാനത്തായിരുന്നു. എന്നാൽ 2030-ഓടെ ഏഴാം സ്ഥാനത്തെത്തുകയെന്നതാണ് ഫെഡറൽ ഗവൺമെൻ്റിന്റെ ലക്ഷ്യം.
വാർഷിക ടൂറിസം വരുമാനം 140 ബില്യൺ ഡോളറിൽ നിന്ന് 160 ബില്യൺ ഡോളറായി ഉയർത്താനും കാനഡയുടെ ജിഡിപിയിൽ ഈ മേഖലയുടെ സംഭാവന 40 ശതമാനം വർദ്ധിപ്പിക്കാനും രാജ്യം ആ​ഗ്രഹിക്കുന്നു. എന്നാൽ ഇത് എളുപ്പമായിരിക്കില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നു.
രാജ്യത്തേക്ക് വരുന്ന സന്ദർശകരുടെ എണ്ണം അളന്നല്ല പട്ടിക തയ്യാറാക്കുന്നത്. സുരക്ഷ, വ്യോമഗതാഗതത്തിൻ്റെ ഗുണനിലവാരം, റെയിൽവേ, മറ്റ് യാത്രാ അടിസ്ഥാന സൗകര്യങ്ങൾ, രാജ്യത്തെ ആകർഷണങ്ങൾ, പ്രകൃതി വിഭവങ്ങൾ, സാംസ്കാരിക വിഭവങ്ങൾ എന്നിവയെ അടിസ്ഥാന വികസനത്തിനാണ് പരി​ഗണനയെന്ന് ടൊറൻ്റോ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിലെ ടെഡ് റോജേഴ്സ് സ്കൂൾ ഓഫ് ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം മാനേജ്മെൻ്റ് ഡയറക്ടർ ഫ്രെഡറിക് ഡിമാഞ്ചെ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *