dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather #GTA weather update

ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

Reading Time: < 1 minute

ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് പ്രവചനം. രാവിലെ 10 മുതൽ 15 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്നു. വൈകിട്ടും ശക്തമായ മഴ പെയ്തേക്കും. ഒഷാവ മുതൽ നയാഗ്ര വരെ മഴ മുന്നറിയിപ്പ് വ്യാപിപ്പിച്ചിട്ടുണ്ട്.
മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ കാറ്റ് വൈദ്യുതി തടസത്തിന് കാരണമാകും. അടുത്ത ആഴ്ചയോടെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
കനത്ത മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്നും എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. ശക്തമായ മഴ കാരണം നഗരത്തിലെ പല റോഡുകളിലും ഹൈവേകളിലും വെള്ളം കയറിയതായി റിപ്പോർട്ട് ഉണ്ട്. എന്നാൽ ഗുരുതരമായ നാശനഷ്ടങ്ങൾ കണ്ടെത്തിയിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *