ലിസ്റ്റീരിയ അണുബാധയെ തുടർന്ന് ഒന്റാറിയോയിൽ വിറ്റഴിച്ച വാഗെനർ “ഹാം ഇൻ ജെല്ലി ” പന്നിയിറച്ചി തിരിച്ചുവിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി. ഈ ഉൽപ്പന്നം ഉപയോഗിക്കരുതെന്നും ഏജൻസി വ്യക്തമാക്കി,
ലിസ്റ്റീരിയ മലിനീകരണം ബാധിച്ച ഉൽപ്പന്നം കേടായതായി കാണപ്പെടുകയോ മണക്കുകയോ ചെയ്യില്ല. എന്നാൽ ഇവ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. പ്രതിരോധശേഷി കുറഞ്ഞവർ, പ്രായമായവർ, ഗർഭിണികൾ എന്നിവരിൽ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
ലിസ്റ്റീരിയോസിസിൻ്റെ പ്രധാന ലക്ഷണങ്ങൾ – ഛർദ്ദി, ഓക്കാനം, പനി, പേശിവേദന, കഠിനമായ തലവേദന എന്നിവയാണ്.
ലിസ്റ്റീരിയ മലിനീകരണം; വാഗെനർ “ഹാം ഇൻ ജെല്ലി ” പന്നിയിറച്ചി തിരിച്ചുവിളിച്ചു
Reading Time: < 1 minute






