dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #movie

അവസാന ആഗ്രഹം പൂര്‍ത്തിയാക്കി മടക്കം, ഡാനിയല്‍ ബാലാജിയുടെ കണ്ണുകള്‍ ദാനം ചെയ്തു

Reading Time: < 1 minute

തമിഴ് താരം ഡാനിയല്‍ ബാലാജിയുടെ കണ്ണുകള്‍ ദാനം ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് ഡാനിയല്‍ ബാലാജി അന്തരിച്ചത്. രണ്ടുപേര്‍ക്ക് വെളിച്ചം പകര്‍ന്നു കൊണ്ടാണ് ബാലാജി ലോകത്തോടു വിട പറഞ്ഞത്. താന്‍ നേത്രദാനം നടത്തുമെന്ന് താരം പ്രതിജ്ഞ എടുത്തിരുന്നു. ഇത് പ്രകാരമാണ് താരത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തത്.
കമല്‍ ഹാസന്‍ റിലീസ് ചെയ്യാത്ത ‘മരുതനായകം’ എന്ന ചിത്രത്തിലെ യൂണിറ്റ് മാനേജര്‍ ആയിട്ടാണ് സിനിമാ രംഗത്തേക്ക് ഡാനിയല്‍ ബാലാജി എത്തിയത്. പിന്നീട് സീരിയല്‍ രംഗത്തേക്ക് താരം തിരിഞ്ഞു. സീരിയലുകളില്‍ ശ്രദ്ധ നേടിയ ബാലാജി തുടര്‍ന്നാണ് സിനിമയില്‍ എത്തുന്നത്.
കാക്ക കാക്ക, പൊള്ളാധവന്‍, വേട്ടയാട് വിളയാട്, വട ചെന്നൈ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് ഡാനിയല്‍ ബാലാജി തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലേക്കും കടന്നുവരുന്നത്. മലയാളത്തില്‍ ബ്ലാക്ക് എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
മോഹന്‍ലാലിനൊപ്പം ഭഗവാന്‍, മമ്മൂട്ടിക്കൊപ്പമ ഡാഡി കൂള്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. നാല്‍പ്പതോളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം എല്ലാ ഭാഷകളിലേയും മുന്‍നിര നടന്മാര്‍ക്കൊം വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മിത്രന്‍ ആര്‍. ജവഹര്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘അറിയവന്‍’ എന്ന സിനിമയിലാണ് ബാലാജി അവസാനമായി വേഷമിട്ടത്.

Leave a comment

Your email address will not be published. Required fields are marked *