ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിൽ സ്വർണക്കവർച്ച നടത്തിയ 9 പേർ പിടിയിൽ. 20 മില്യൺ ഡോളറിന്റെ സ്വർണ കവർച്ചയിൽ എയർ കാനഡ ജീവനക്കാർ ഉൾപ്പടെ പ്രതിച്ചേർക്കപ്പെട്ടിട്ടുണ്ട്. ഒരു വർഷം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പീൽ റീജിണൽ പോലീസ്, യുഎസ് ആൽക്കഹോൾ ആൻഡ് ടുബാക്കൊ ഫയർആംസ് ബ്യൂറോയുമായി സഹകരിച്ചാണ് അന്വേഷണം നടത്തിയത്. പ്രൊജക്ട് 24k എന്നതായിരുന്നു സംയുക്ത അന്വേഷണത്തിന് നൽകിയ പേര്. ഇതുവരും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിവരങ്ങൾ പുറത്ത് വിട്ടത്.
പിയേഴ്സൺ വിമാനത്താവളത്തിലെ സ്വർണക്കവർച്ച : 9 പേർ പിടിയിൽ
Reading Time: < 1 minute






