ഇസ്രായേൽ അനുകൂല നിലപാട് മൂലം ബഹിഷ്‌കരണം നേരിട്ടത് വിനയായെന്ന് ലോകോത്തര കോഫി ബ്രാൻഡും യുഎസ് ബഹുരാഷ്ഷ്ട്ര കുത്തക കമ്പനിയുമായ സ്റ്റാർബക്‌സ്. മധേഷ്യയിലും യുഎസിലും നിരവധി പേർ കമ്പനിയെ ബഹിഷ്‌കരിച്ചത് വരുമാനത്തിൽ ഇടിവുണ്ടാക്കിയെന്ന് കമ്പനി സിഇഒയും ഇന്ത്യൻ അമേരിക്കൻ വ്യവസായിയുമായ ലക്ഷമൺ നരസിംഹനാണ് പറഞ്ഞത്. കഴിഞ്ഞ പാദത്തിലാണ് കമ്പനിക്ക് തിരിച്ചടി നേരിട്ടത്. സ്റ്റാർബക്സിന്റെ ആദ്യ പാദ വരുമാനം വിദഗ്ധരുടെ കണക്കിനൊത്ത് വർധിച്ചില്ല. മാത്രമല്ല, കമ്പനിയുടെ മുഴുവൻ വർഷത്തെ വിൽപ്പന വളർച്ചാ പ്രവചനം 10% -12% വരെയുള്ളതിൽ നിന്ന് 7% -10% ആയി കുറഞ്ഞു. ഫലസ്തീൻ ജനതയോട് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ജീവനക്കാർ സമൂഹ മാധ്യമ പോസ്റ്റിട്ടതിനെതിരെ സ്റ്റാർബക്‌സ് നിയമനടപടി സ്വീകരിച്ചതോടെയാണ് ബഹിഷ്‌കരണമുണ്ടായത്.
ബഹിഷ്‌കരണത്തെ തുടർന്ന് രണ്ടാഴ്ചയ്ക്കിടെ 12 ബില്യൺ യുഎസ് ഡോളർ നേരത്തെ സ്റ്റാർബക്സ് കോർപറേഷന് നഷ്ടമായെന്ന് ബ്ലൂംബർഗ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കമ്പനിയുടെ മൊത്തം മൂല്യത്തിന്റെ 9.4 ശതമാനമായിരുന്നത്. 1992ന് ശേഷം കമ്പനി നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടിയായിരുന്നത്.







