വെല്ലിംഗ്ടൺ/ആലപ്പുഴ: ന്യൂസിലാൻ്റിൻ മീൻപിടിക്കാൻ പോയ രണ്ടുപേർ അപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു. നെടുമുടി ആറ്റുവാത്തല ശശി നിവാസിൽ ശരത്തിന്റെ (37)മൃതദേഹമാണ് ലഭിച്ചത്.മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു.
ശശിയുടെയും റിട്ടയേർഡ് അധ്യാപിക ശ്യാമളയുടേയും മകനാണ് ശരത്ത് . ജോലി കഴിഞ്ഞ് കൂട്ടുകാരനുമായി മീൻ പിടിക്കാൻ പോയപ്പോഴാണ് അപകടം.
പോസ്റ്റുമാർട്ടം കഴിഞ്ഞ് അവിടുത്തെ പ്രോട്ടോകോൾ അനുസരിച്ച് ആയിരിക്കും മറ്റ് നടപടിക്രമങ്ങൾ. ശരത്തിന്റെ ഭാര്യ സൂര്യയെയും കുഞ്ഞിനേയും കൂട്ടുകാരൻ്റെ വീട്ടിലേക്കു മാറ്റി പാർപ്പിച്ചു.
ന്യൂസിലാൻ്റിൻ മീൻപിടിക്കുന്നതിനിടെ അപകടം; മലയാളി മരിച്ചു
Reading Time: < 1 minute






