ഭവന വില വർധിക്കുന്നതിനിടെ ഒരു ഡോളർ മുതൽക്ക് സ്ഥലം നൽകാൻ ഒരുങ്ങി കാനഡയിലെ ചില പ്രാവിശ്യകൾ. ജനസംഖ്യ കുറവുള്ള പ്രവിശ്യകളാണ് ഇത്തരത്തിലുള്ള അവസരം ഒരുക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക പദ്ധതിയുടെ ഭാഗമായല്ല ഇത്തരം ഒരു ഓഫർ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ പ്രാവിശ്യകളിലും മാനദണ്ഡങ്ങളും നടപടികളും വ്യത്യസ്തമാണ്. കുറഞ്ഞ വിലയിൽ വ്യത്യസ്തമായ ആനുകൂല്യങ്ങളോടെ പ്രോപ്പർട്ടികൾ ലഭ്യമാക്കിയ കനേഡിയൻ നഗരങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
കൊക്രെയ്ൻ, ഒൻ്റാറിയോ
10 ഡോളർ മുതൽ ഇവിടെ ലോട്ടുകൾ ലഭ്യമാകും. 1500 ലോട്ടുകൾ വരെയാണ് അനുവദിച്ചിട്ടുള്ളത്. നിരൂപയോഗപരമായ ഇത്തരം ലോട്ടുകളിൽ അടിസ്ഥാന സൗകര്യമുൾൾപ്പെടെ ബയർമാർ വികസിപ്പിക്കേണ്ടതുണ്ട്.
ബ്രാൻഡൻ, മാനിറ്റോബ
ഒരു ഡോളർ മുതൽ ഇവിടെ സ്ഥലം വാങ്ങിക്കാം. ഭവന രാഹിത്യം ഇല്ലാതാക്കാനും കുറഞ്ഞ ചിലവിൽ വീടുകൾ ലഭ്യമാക്കാനുമാണ് ഇവിടെ ഇത്തരമൊരു അവസരം.
സസ്കാച്ചെവൻ
പോസ്റ്റ് സെക്കന്ററി ഗ്രാജുവേറ്റുകൾക്ക് 20000 ഡോളർ വരെ റിബേറ്റ് സസ്കാച്ചെവൻ ഓഫർ ചെയ്യുന്നുണ്ട്. ട്യൂഷൻ ഫീസ് കണ്ടെത്തുന്നതിനും മറ്റുമായാണ് ഇത്. അടയ്ക്കുന്ന ട്യൂഷന് അനുസരിച്ച് ആണ് റിബേറ്റ്. ഒന്ന് മുതൽ നാല് വർഷം വരെയുള്ള പ്രോഗ്രാമുകൾക്ക് 3000 ഡോളർ മുതൽ 20000 ഡോളർ വരെ റിബേറ്റ് ലഭിക്കും.
റെസ്റ്റൺ, മാനിറ്റോബ
10 ഡോളറിന്റെ ഹൗസിങ് ലോട്ടുകളാണ് ഇവിടെ ലഭ്യമാക്കുന്നത്. 24 ലോട്ട് ഡിവിഷനുകളുമായി 10 വർഷം മുൻപാണ് ഇവിടെ ഈ പദ്ധതി ആരംഭിച്ചത്.
പൈപ്പ്സ്റ്റോൺ, മാനിറ്റോബ
10 ഡോളറിന്റെ മുൻസിപ്പൽ ഉടമസ്ഥതയിലുള്ള റസിഡൻഷ്യൽ പ്രോപ്പർട്ടികൾ ആണ് ഇവിടെ ലഭ്യമാക്കുന്നത്. ലോട്ടിന് 1000 ഡോളർ എന്ന നിരക്കിൽ ബയർമാർ ഇവിടെ ഡെപ്പോസിറ്റ് ചെയ്യണം. 90 ദിവസങ്ങൾക്കുള്ളിൽ നടപടി പൂർത്തീകരിച്ചില്ലെങ്കിൽ ഡെപ്പോസിറ്റ് നഷ്ടമാകും.
വാൻകോവർ, കേപ്പ് ബ്രെട്ടൺ ഐലന്റ്, ക്രൗൺ ലാന്റ്സ്, എന്നിവയാണ് ഇത്തരം അവസരങ്ങൾ ഉള്ള മറ്റ് നഗരങ്ങൾ.







