dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #World

ടേക്ക് ഓഫിനിടെ ബോയിങ് വിമാനത്തിന്റെ എൻജിൻ കവർ അടർന്നുവീണു

Reading Time: < 1 minute

വാഷിങ്ടൻ∙ ടേക്ക് ഓഫിനിടെ എൻജിൻ കവർ അടർന്നുവീണ് ചിറകിലിടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. സൗത്ത് വെസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737-800 വിമാനത്തിന്റെ എൻജിൻ കവറാണ് അടർന്നുവീണത്.അമേരിക്കയിലെ കൊളറാഡോയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 135 യാത്രക്കാരും 6 ജീവനക്കാരുമായി ഹൂസ്റ്റണിലേക്ക് പറക്കുകയായിരുന്നു വിമാനം.അടിയന്തര സാഹചര്യത്തെ തുടർന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനം 10,300 അടി (3,140 മീറ്റർ) വരെ ഉയർന്നശേഷമാണ് തിരിച്ചിറക്കിയത്.

Leave a comment

Your email address will not be published. Required fields are marked *