dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health #India

ഇന്ത്യ; ഇനി ഏത് ആശുപത്രിയിലും പണ രഹിത ചികിത്സ, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ചട്ടം പരിഷ്‌കരിച്ചു

Reading Time: < 1 minute

ആരോഗ്യ ഇൻഷുറൻസ് പോളിസി ഉടമകൾക്ക് നേട്ടം. ഇനി എല്ലാ ആഴുപത്രികളിലും ക്യാഷ് ലെസ് ആനുകൂല്യങ്ങൾ ലഭിക്കും. നിലവിൽ ഇൻഷുറൻസ് കമ്പനിയുടെ നെറ്റ്‌വർക്കിലുള്ള ആശുപത്രികളിൽ മാത്രമേ പോളിസി ഉടമയ്ക്ക് പണരഹിത ചികിത്സ ലഭിക്കൂ. നെറ്റ്‌വർക്കിൽ ഇല്ലാത്ത ആശുപത്രിയിലാണ് ചികിത്സ തേടുന്നതെങ്കിൽ പോളിസി ഉടമ മുഴുവൻ തുകയും ആശുപത്രിയിൽ നൽകണം. പിന്നീട് ഈ തുക ക്ലെയിം സമർപ്പിച്ച് റീഇംബേഴ്‌സ്‌മെൻറ് നേടാനാകും. ഇതിനുള്ള നടപടിക്രമങ്ങൾ എല്ലാം പോളിസി ഉടമകൾ പാലിക്കണമായിരുന്നു. എന്നാൽ ഇനി എല്ലാ ആശുപത്രികളിലും പണ രഹിത ചികിത്സ ലഭ്യമാക്കുകയാണ്.
ഇതിന് ജനറൽ ഇൻഷുറൻസ് കൗൺസിൽ ജനറലിൻെറ നേതൃത്വത്തിൽ പുതിയ പദ്ധതി ആരംഭിച്ചിരിക്കുകയാണ്. ഹെൽത്ത് ഇൻഷുറൻസ് കമ്പനികളുമായി കൂടിയാലോചിച്ച് എല്ലാ ആശുപത്രികളിലും പണരഹിത ചികിത്സ വ്യാപിപ്പിക്കുന്നതിന് ‘ക്യാഷ്‌ലെസ് എവരിവേർ’ എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കിയത്. ആരോഗ്യ ഇൻഷുറൻസ് പോളിസി ഉടമകൾക്ക് ഇൻഷുറർമാരുടെ നെറ്റ്‌വർക്കിൽ ഇല്ലാത്ത ആശുപത്രികളിൽ പോലും പണരഹിത സൗകര്യങ്ങൾ ലഭിക്കുന്നത് അടിയന്തര ഘട്ടങ്ങളിലും ആശ്വാസമാകും. ‘ക്യാഷ്‌ലെസ് എവരിവേർ’ എന്ന സംവിധാനത്തിന് കീഴിൽ പോളിസി ഉടമ തിരഞ്ഞെടുക്കുന്ന ഏത് ആശുപത്രിയിലും ചികിത്സ ലഭിക്കും. ആശുപത്രി ഇൻഷുറൻസ് കമ്പനിയുടെ ശൃംഖലയിൽ ഇല്ലെങ്കിൽ പോലും പോളിസി ഉടമയ്ക്ക് പണരഹിത ചികിത്സ ലഭിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *