dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

ബീഫ് മുതൽ ഫേസ് വാഷ് വരെ; കാനഡയിൽ ഈ ആഴ്ച പിൻവലിക്കപ്പെട്ട ഉൽപ്പന്നങ്ങൾ ഏതൊക്കെയാണെന്ന് അറിയാം

Reading Time: < 1 minute

നിയമാനുസൃതമല്ലാത്ത സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും ലൈംഗിക ഉത്തേജന ഉൽപ്പന്നങ്ങളും വിപണിയിൽ നിന്ന് തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡയും കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയും . കൂൺ മുതൽ ടോർച്ച് വരെയുള്ള ഉൽപ്പന്നങ്ങൾ ഇത്തരത്തിൽ വിപണിയിൽ നിന്ന് പിൻവലിച്ചവരിൽ ഉൾപ്പെടുന്നു. ഇവ ഏതൊക്കെയാണെന്ന് നോക്കാം.

ടോർച്ചുകൾ

പൊള്ളൽ ഭീഷണി നിലനിൽക്കുന്നതിനാൽ ബെർക്ലി ജെൻസെൻ സിട്രോനെല്ലയുടെ ടിക്കി ടോർച്ചുകൾ ഹെൽത്ത് കാനഡ വിപണിയിൽ നിന്ന് തിരിച്ചു വിളിച്ചു. ഉപയോഗിക്കുന്ന സമയത്ത് ടോർച്ചിന്റെ മുകൾഭാഗം പൊട്ടി തുറന്നു വരികയും ഇതിലൂടെ പൊള്ളലേൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി.

സ്‌നോ മേൽറ്റിങ് മാറ്റ്

തീപിടുത്തത്തിനു കാരണമാകുന്നതിനാൽ വിപണിയിൽ നിന്ന് പിൻവലിച്ച ഉൽപ്പന്നമാണ് വീവറിന്റെ സ്‌നോ മേൽറ്റിങ് മാറ്റ്. ഇതുമായി ബന്ധപ്പെട്ട കമ്പനിക്ക് നോട്ടീസ് അയച്ചു കഴിഞ്ഞു.

ഹെന്ന കോൺ

ചർമത്തിൽ പൊള്ളൽ ഉണ്ടാക്കുന്ന കെമിക്കലുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഹെന്ന കോണുകൾ തിരിച്ചു വിളിച്ചത്. ഹെൽത്ത് കാനഡ നിരോധിച്ച ഫിനോൾ എന്ന കോസ്മെറ്റിക് ഘടകം കണ്ടെത്തിയതിന് തുടർന്നാണ് തീരുമാനം. ഇത് പൊള്ളൽ, നീറ്റൽ, തൊലിയുടെ നിറമാറ്റം എന്നിവയ്ക്ക് കാരണമാകുന്ന കെമിക്കലാണ്.

ബീഫ് ബിൽറ്റോങ്

ഭക്ഷ്യവിഷബാദിക്ക് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ ഉൽപ്പന്നം കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി തിരിച്ചു വിളിച്ചത്. പനി, തലവേദന,ഛർദി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളാണ് ഈ ഉണക്കിയ മാംസം ഭക്ഷിച്ചത് മൂലം ചിലർക്ക് ഉണ്ടായത്.

എനോക്കി കൂൺ

ലിസ്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് എനോക്കി കൂൺ പിൻവലിച്ചത്. ഉൽപ്പന്നവുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതലിനു വേണ്ടിയാണ് നടപടി.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *