ഒൻ്റാറിയോ, ബ്രിട്ടീഷ് കൊളംബിയ,ക്യുബെക്ക്, ആൽബർട്ട, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നീ അഞ്ച് പ്രവിശ്യകളിലേക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി).
മാർച്ച് 16 മുതൽ മാർച്ച് 22 വരെയുള്ള പ്രവിശ്യാ കുടിയേറ്റ ഫലങ്ങൾ
ഒൻ്റാറിയോ
മാർച്ച് 16 നും മാർച്ച് 22 നും ഇടയിൽ നടന്ന മൂന്ന് ഒൻ്റാറിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) നറുക്കെടുപ്പുകൾ നടന്നു. മാർച്ച് 19-ന് നടന്ന ആദ്യ നറുക്കെടുപ്പിലൂടെ ഒൻ്റാറിയോ സർക്കാർ അതിൻ്റെ മാസ്റ്റേഴ്സ് ഗ്രാജ്വേറ്റ്സ് സ്ട്രീം വഴി ഇൻവിറ്റേഷൻ നൽകി. 52-ഉം അതിനുമുകളിലും സ്‌കോർ ഉള്ള 1,370 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
മാർച്ച് 19-ന് നടന്ന പ്രത്യേക നറുക്കെടുപ്പിലിലൂടെ OINP അതിൻ്റെ പിഎച്ച്ഡി ഗ്രാജ്വേറ്റ് സ്ട്രീമിലൂടെ 42 അല്ലെങ്കിൽ അതിലധികമോ സ്കോറുള്ള 104 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
എക്സ്പ്രസ് എൻട്രി ഹ്യൂമൻ ക്യാപിറ്റൽ പ്രയോറിറ്റീസ് സ്ട്രീമിന് യോഗ്യത നേടിയ 2,281 ഉദ്യോഗാർത്ഥികൾക്ക് OINP മാർച്ച് 21 ഇൻവിറ്റേഷൻ നൽകി. ഈ നറുക്കെടുപ്പ് നിർദ്ദിഷ്ട സാങ്കേതിക തൊഴിലുകളിൽ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളെ ലക്ഷ്യം വച്ചുള്ളതാണ്. ഈ നറുക്കെടുപ്പിനിടെ NOI ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് 468, 480 സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ ഉണ്ടായിരുന്നു.
ബ്രിട്ടീഷ് കൊളംബിയ
ബ്രിട്ടീഷ് കൊളംബിയ മാർച്ച് 19-ന് രണ്ട് ഇമിഗ്രേഷൻ നറുക്കെടുപ്പ് നടത്തി.
ആദ്യത്തെ ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിൻ്റെ (BCPNP) നറുക്കെടുപ്പിൽ, അഞ്ച് സ്ട്രീമുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ പരിഗണിച്ച് ഒരു പൊതു നറുക്കെടുപ്പിൽ 88 ദ്യോഗാർത്ഥികൾക്ക്ക്ഷ ഇൻവിറ്റേഷൻ നൽകി.
വിദഗ്ധ തൊഴിലാളി, വിദഗ്ധ തൊഴിലാളി – EEBC ഓപ്ഷൻ, അന്താരാഷ്ട്ര ബിരുദധാരി
ഇൻ്റർനാഷണൽ ഗ്രാജുവേറ്റ് – EEBC ഓപ്ഷൻ, എൻട്രി ലെവൽ, സെമി സ്കിൽഡ് എന്നീ അഞ്ച് സ്ട്രീമുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെയാണ് പരിഗണിച്ച്.
എൻട്രി ലെവൽ, സെമി സ്കിൽഡ് കാൻഡിഡേറ്റ് ഗ്രൂപ്പുകൾ ഒഴികയുള്ള എല്ലാ സ്‌ട്രീമുകളിലും(കുറഞ്ഞ സ്‌കോർ 98), ദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 125 സ്‌കോർ ആവശ്യമാണ്.
സ്‌കിൽഡ് വർക്കർ, ഇൻ്റർനാഷണൽ ഗ്രാജ്വേറ്റ് സ്ട്രീമുകളിൽ (എക്‌സ്‌പ്രസ് എൻട്രി ബ്രിട്ടീഷ് കൊളംബിയ (ഇഇബിസി) ഓപ്‌ഷൻ ഉൾപ്പെടെ) ഉദ്യോഗാർത്ഥികളെ പരിഗണിക്കുന്ന നാല് അധിക നറുക്കെടുപ്പുകൾ ഉണ്ടായിരുന്നു. ഈ നറുക്കെടുപ്പിൽ നാല് വ്യത്യസ്ത തൊഴിൽ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
ചൈൽഡ് കെയർ 27, ആരോഗ്യമേഖലയിലെ ഉദ്യോഗാർത്ഥികൾക്ക് 30, നിർമാണമേഖല-21, വെറ്ററിനറി കെയർ തൊഴിലുകളിലെ അഞ്ചിൽ താഴെ ഉദ്യോഗാർത്ഥികൾക്കുമാണ് ഇൻവിറ്റേഷൻ നൽകിയത്.
ക്യുബെക്ക്
മാർച്ച് 7-ന് നടന്ന പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ നറുക്കെടുപ്പിലൂടെ 1,136 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
ആൽബെർട്ട
ഫെബ്രുവരി 20 നും മാർച്ച് 5 നും ആൽബർട്ട അഡ്വാൻ്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) വഴി നടത്തിയ രണ്ട് നറുക്കെടുപ്പുകൾ നടത്തി. ഫെബ്രുവരി 20-ന് നടന്ന നറുക്കെടുപ്പിലൂടെ പ്രവിശ്യാ ഏറ്റവും കുറഞ്ഞ CRS സ്‌കോർ 311 ഉള്ള 33 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
തുടർന്ന്, മാർച്ച് 5-ന് ആൽബർട്ട, ഫെബ്രുവരി 20-ന് നറുക്കെടുപ്പ് നടന്ന അതേ ഗ്രൂപ്പിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് AAIP വഴി 34 ഇൻവിറ്റേഷൻ കൂടി നൽകി. ഇൻവിറ്റേഷൻ ലഭിച്ച എല്ലാ ഉദ്യോഗാർത്ഥികളുടെയും ഏറ്റവും കുറഞ്ഞ CRS സ്കോർ 303 ആയിരുന്നു.
പ്രിൻസ് എഡ്വേർഡ് ഐലൻഡ്
മാർച്ച് 21 ന് നടന്ന പ്രിൻസ് എഡ്വേർഡ് ഐലൻഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴി മൂന്ന് തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന 83 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.







