dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

പുതിയ പേയ്മെന്റ് രീതികളുമായി ടിടിസി

Reading Time: < 1 minute

പേയ്മെന്റ് രീതികൾ പുതിയ മാറ്റവുമായി ടിടിസി. അടുത്ത വർഷം മുതൽ TTC ടിക്കറ്റുകൾ, ടോക്കണുകൾ, ഡേ പാസുകൾ തുടങ്ങിയ പേയ്മെന്റ് രീതികൾ സ്വീകരിക്കില്ല.
ഇത്തരം പേയ്മെന്റ് രീതികൾ ഘട്ടം ഘട്ടമായി നീക്കം ചെയ്യുന്നതിന്റെ ഭാ​ഗമായി 2019-ൽ ടിടിസി സബ്‌വേ സ്റ്റേഷനുകളിൽ വിൽക്കുന്നത് നിർത്തിയിരുന്നു. എന്നാൽ അവ ഇപ്പോഴും സ്വീകരിച്ചിരുന്നു. പുതിയ പേയ്‌മെൻ്റ് സാങ്കേതികവിദ്യകൾ സാധാരണമായിരിക്കുന്നതിനാൽ ഇത്തരം പേയ്മെന്റ് രീതികൾ ഉടൻ ഇല്ലാതാകും.
നിങ്ങളുടെ കൈയ്യിൽ ഇപ്പോഴും ടിടിസി ടിക്കറ്റുകളോ ടോക്കണുകളോ ഡേ പാസുകളോ ഉണ്ടെങ്കിൽ, ഈ വർഷാവസാനത്തിന് മുമ്പ് ഉപയോഗിക്കണമെന്ന് ടൊറൻ്റോ മേയർ ഒലിവ ചൗ വ്യക്തമാക്കി. പുതുവത്സരത്തോടെ, പഴയ പേയ്‌മെൻ്റുകൾക്കുള്ള റീഫണ്ടുകളോ എക്സ്ചേഞ്ചുകളോ ക്രെഡിറ്റുകളോ സ്വീകരിക്കില്ലെന്ന് TTC പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *