മോഷണത്തെ ചെറുക്കാൻ LCBO സ്റ്റോറുകളിൽ പ്രവേശിക്കാൻ ചില ഉപഭോക്താക്കൾക്ക് ഇനി ഫോട്ടോ തിരിച്ചറിയൽ രേഖ നൽകണമെന്ന ലിക്കർ കൺട്രോൾ ബോർഡ് ഓഫ് ഒൻ്റാറിയോയുടെ (LCBO) പൈലറ്റ് പ്രോഗ്രാം റദ്ദാക്കാനൊരുങ്ങി ഫോർഡ് സർക്കാർ.
ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിരവധി ആശങ്കകൾ ഉയർന്നതായി ഒൻ്റാറിയോ ധനമന്ത്രി പീറ്റർ ബെത്‌ലെൻഫാൽവി പ്രസ്താവനയിൽ പറഞ്ഞു. പദ്ധതി ഉടനടി റദ്ദാക്കാൻ ഞാൻ LCBO യോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ ആശങ്കകൾ ഉള്ളിടത്ത്, LCBO അതിൻ്റെ കമ്മ്യൂണിറ്റി പങ്കാളികളുമായി സഹകരിച്ച് ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഇതരമാർഗങ്ങൾ സ്വീകരിക്കുന്നത് തുടരുമെന്നും ബെത്‌ലെൻഫാൽവി പറഞ്ഞു.
17 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന ഉപഭോക്താക്കൾ വെസ്റ്റിബ്യൂലിൽ സുരക്ഷാ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് കാണിക്കണമെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാൽ, ഉൾവാതിൽ തുറക്കുകയും ഷോപ്പിംഗ് ആരംഭിക്കാമെന്നും LCBO വ്യക്തമാക്കിയിരുന്നു. സുരക്ഷാ ജീവനക്കാർ ഫോട്ടോ തിരിച്ചറിയൽ സ്കാൻ ചെയ്ത് അത് സാധുവാണെെന്ന് ഉറപ്പുവരുത്തും. കൂടാതെ, ഉപഭോക്താവിന് കുറഞ്ഞത് 19 വയസ്സ് പ്രായമുണ്ടെന്നും സ്റ്റോറിൽ മുമ്പ് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
LCBOയുടെ നിയന്ത്രിത പ്രവേശന പരീക്ഷണ പദ്ധതിയുടെ ആദ്യഘട്ടം ആറ് സ്റ്റോറുകളിൽ നടപ്പിലാക്കുമെന്ന് സർക്കാർ ഇന്നലെ സർക്കാർ വ്യക്തമാക്കിയിരുന്നു. ആറ് സ്റ്റോറുകളിൽ നാലെണ്ണം തണ്ടർ ബേയിലും മറ്റ് രണ്ടെണ്ണം കെനോറയിലും സിയോക്സ് ലുക്കൗട്ടിലും ആണ്
