dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #World

2024 വീണ്ടും ചരിത്രത്തിലെ ഏറ്റവും 
ചൂടേറിയ വർഷമാകും ; യുഎൻ ലോക കാലാവസ്ഥാ സംഘടന

Reading Time: < 1 minute

2024 ലോകത്തിലെ ഏറ്റവും ചൂടുകൂടിയ വർഷമായി മാറുമെന്ന് യുഎൻ ലോക കാലാവസ്ഥാ സംഘടന(ഡബ്ല്യുഎംഒ). ജനുവരി മുതൽ സെപ്തംബർ വരെ ആഗോള ശരാശരി താപനില 19-–-ാം നൂറ്റാണ്ടിന്റെ അവസാനത്തേക്കാൾ 1.54 ഡിഗ്രി സെൽഷ്യസ് കൂടുതലായിരിക്കുമെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടി (സിഒപി–29)- തിങ്കൾ മുതൽ 22 വരെ അസർബൈജാന്റെ തലസ്ഥാനമായ ബാകുവിൽ നടക്കുകയാണ്‌. ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസിൽ അധികരിക്കാതെ പരിമിതപ്പെടുത്തുക എന്ന പൊതുലക്ഷ്യം കൈവരിക്കാനാകുമെന്ന പ്രതീക്ഷയോടെയാണ്‌ സമ്മേളനം ചേരുന്നത്. ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഈ ലക്ഷ്യം കൈവരിക്കുന്നതിന്‌ തടസ്സമാകുമെന്ന്‌ വിലയിരുത്തലുണ്ട്‌. മുൻ കാലാവസ്ഥ ഉച്ചകോടികളിലെ ഉടമ്പടികളെ ട്രംപ്‌ പരസ്യമായി വിമർശിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *