ജൂണിൽ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് കുറച്ചേക്കുമെന്ന് ആർബിസി. ആർബിസി സാമ്പത്തിക വിദഗ്ധയായ ക്ലെയർ ഫാനിന്റെ റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ ഉള്ളത്. തൊഴിൽ വിപണി ദുർബലമാകുകയും പണപ്പെരുപ്പ നിരക്ക് കുറയുകയും ചെയ്യുന്ന പ്രവണത തുടർന്നാൽ ജൂണിൽ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് കുറച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഈ വർഷം 100 ബേസിക് പോയ്ന്റ്സ് വരെയുള്ള വെട്ടിക്കുറയ്ക്കൽ ആണ് പ്രതീക്ഷിക്കുന്നത്.
സമ്പദ്വ്യവസ്ഥ മന്ദഗതിയിലാകുകയും പണപ്പെരുപ്പം കുറയുകയും ചെയ്യുന്നതിനാൽ ജൂൺ മാസത്തിൽ സെൻട്രൽ ബാങ്ക് അതിന്റെ പ്രധാന നിരക്ക് കുറയ്ക്കാൻ തുടങ്ങുമെന്ന് നേരത്തെ തന്നെ വിദഗ്‌ധർ അഭിപ്രായപെട്ടിരുന്നു. ഉപഭോക്താക്കൾ ചെലവുകൾ കുറയ്ക്കുകയും ബിസിനസ് നിക്ഷേപ പദ്ധതികളിൽ നിന്ന് പിന്മാറുകയും ചെയ്യുന്നതിനാൽ ഉയർന്ന പലിശനിരക്ക് സമ്പദ്വ്യവസ്ഥയിലെ ഡിമാൻഡ് മന്ദഗതിയിലാക്കി. ഇത് പണപ്പെരുപ്പം കുറയ്ക്കാൻ സഹായിക്കുന്നു. ഫെബ്രുവരിയിൽ കാനഡയുടെ പണപ്പെരുപ്പ നിരക്ക് 2.8 ശതമാനമായിരുന്നു.
ജൂണിൽ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് കുറച്ചേക്കും : ആർബിസി റിപ്പോർട്ട്
Reading Time: < 1 minute






