dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

എടിഎമ്മുകളില്‍ യുപിഐ വഴി ഇനി പണം നിക്ഷേപിക്കാം

Reading Time: < 1 minute

യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാണിപ്പോൾ. പണം കൈമാറുന്നതിനും ക്യു ആർ കോഡ് സ്കാൻ ചെയ്ത്‌ പണമടയ്ക്കുന്നതിനും ഉപയോഗിച്ചു വരുന്ന യുപിഐ സേവനം ഇനി പേയ്‌മെൻ്റുകളിൽ മാത്രം ഒതുങ്ങുന്നില്ല. യുപിഐ ഉപയോഗിച്ച് ഇനി എടിഎമ്മുകളിൽ പണം നിക്ഷേപിക്കുകയും ചെയ്യാം.
പണനയ യോഗ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെ, ആർബിഐ ഗവർണർ ശക്തികാന്ത ദാസ്‌ യു.പി.ഐ യുടെ പുതിയ സേവനം അറിയിക്കുകയായിരുന്നു. കാഷ് ഡെപ്പോസിറ്റ് മെഷീനുകൾ (സിഡിഎം) വഴി പണം നിക്ഷേപിക്കുന്നത് പ്രധാനമായും ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാണ്‌.
എടിഎമ്മുകളിൽ ,പണം നിക്ഷേപിക്കാനുള്ള സൗകര്യം യുപിഐയുടെ ജനപ്രീതിയും സ്വീകാര്യതയും വർധിപ്പിക്കും. ഉപയോക്താക്കൾക്ക് പണം കൈകാര്യം ചെയ്യുന്നതിനുള്ള പ്രശ്‌നം കുറയ്ക്കുന്നതോടൊപ്പം ബാങ്ക് ഉദ്യോഗസ്ഥർക്കും സഹായകരമായിരിക്കും ഇത്‌.

Leave a comment

Your email address will not be published. Required fields are marked *