കാനഡയില്‍ താമസിക്കുന്നവരില്‍ നാലിലൊന്ന് പേരും ഗിഗ് വര്‍ക്കര്‍മാണെന്ന് ഇന്‍ഷുറന്‍സ് പ്രൊവൈഡറായ സെക്യൂറിയന്‍ കാനഡയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. വര്‍ധിക്കുന്ന ജീവിതച്ചെലവ് നിറവേറ്റുന്നതിനും മികച്ച വരുമാനം കണ്ടെത്താനും ഗിഗ് വര്‍ക്കിലേക്ക് തിരിയുന്നതായി സർവേ കണ്ടെത്തി. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവിൽ നിന്നും രക്ഷനേടാൻ സാധാരണ ജോലി കൂടാതെ അധിക ജോലി ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകുന്നതായി സര്‍വയില്‍ പങ്കെടുത്ത മിക്കവരും അഭിപ്രായപ്പെട്ടു. ആംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടത്തിയ വോട്ടെടുപ്പില്‍ പ്രതികരിച്ചവരില്‍ നാലിലൊന്ന് പേരും ഹ്രസ്വകാല ജോലികള്‍ അല്ലെങ്കില്‍ സ്ഥിരമായി ഉറപ്പുനല്‍കാത്ത ജോലികള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ഗിഗ് വര്‍ക്കുകള്‍ ചെയ്യുന്നതായി പറഞ്ഞു. യുവാക്കളാണ് ഗിഗ് വര്‍ക്കുകള്‍ കൂടുതലായും ചെയ്യുന്നതെന്നും റിപ്പോർട്ട് പറയുന്നു.
തൊഴിലുടമയുമായി കൂടുതല്‍ കാഷ്വല്‍ വര്‍ക്ക് അറേഞ്ച്‌മെന്റുകളില്‍ ഏര്‍പ്പെടുന്നവരെയാണ് ഗിഗ് വര്‍ക്കര്‍മാര്‍. റൈഡ് ഹെയ്‌ലിംഗ്, ഫുഡ് ഡെലിവറി സര്‍വീസ് ഉള്‍പ്പെടെയുള്ള ആപ്പ് അധിഷ്ഠിത ജോലികള്‍ ഗിഗ് വര്‍ക്കിലാണ് ഉള്‍പ്പെടുന്നത്. സര്‍വേയില്‍ 18 നും 34 നും ഇടയില്‍ പ്രായമുള്ള 30 ശതമാനം പേര്‍ ഗിഗ് വര്‍ക്കുകള്‍ ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി.







