dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

നിയന്ത്രണം കടുപ്പിച്ച് കാനഡ, കൂടുതൽ ആഭ്യന്തര നറുക്കെടുപ്പുകളുമായി കാനഡ

Reading Time: < 1 minute

രാജ്യത്തെ താൽക്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനായി കൂടുതൽ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ നടത്തുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ.
താൽക്കാലിക താമസക്കാർ സ്ഥിര താമസ വിസയിലേക്ക് മാറുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായാണ് കൂടുതൽ ആഭ്യന്തര തിരഞ്ഞെടുപ്പുകൾ നടത്തുന്നത്. പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാമിൽ പങ്കെടുക്കുന്ന പ്രവിശ്യകളും ടെറിട്ടറികളും ഈ നിർദ്ദേശം പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
2021 സെപ്തംബർ മുതൽ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിനായി കാത്തിരിക്കുന്ന അന്താരാഷ്ട്ര ബിരുദധാരികൾക്കും വർക്ക് പെർമിറ്റ് ഹോൾഡർമാർക്കും പുതിയ തീരുമാനം പ്രതീക്ഷ നൽകുന്നു.
കാനഡയിലെ തൊഴിൽ ആവശ്യങ്ങൾക്ക് അനുയോജ്യമായ കഴിവുകളുടെ ഒരു വിഭാഗം രാജ്യത്തുതന്നെയുണ്ട്. അതിനാൽ വിദേശത്തേക്ക് പോകുന്നതിന് പകരം തൊഴിൽദാതാക്കൾ ആദ്യം കാനഡയ്ക്കുള്ളിൽ തന്നെ നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

immigration consultants
REG immigration consultants

Leave a comment

Your email address will not be published. Required fields are marked *