കാനഡയിലെ വാട്ടർപാർക്കില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രം നടത്തിയ ഇന്ത്യൻ വംശജൻ അറസ്റ്റില്‍. ന്യു ബ്രുൻസ്‍വിക്ക് പ്രവിശ്യയിലാണ് സംഭവം. മോൻക്ടണിലെ വാട്ടർപാർക്കില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
ഹാലിഫാക്സിലാണ് കേസിലെ പ്രതി താമസിക്കുന്നതെന്ന് റോയല്‍ കനേഡിയൻ പൊലീസ് അറിയിച്ചു. ജൂലൈ ഏഴിനാണ് പാർക്കില്‍വെച്ച് കൂട്ടലൈംഗികാതിക്രമം ഉണ്ടായതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ വിട്ടയക്കുകയായിരുന്നു. ഒക്ടോബർ 24ന് കോടതിയില്‍ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
കാനഡയിൽ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ വംശജൻ അറസ്റ്റില്‍
Reading Time: < 1 minute






