തെക്കൻ ഒൻ്റാറിയോയിൽ ശക്തമായ മഞ്ഞുവീഴ്ച മുന്നറിയിപ്പ് ഇന്ന് മുതൽ പ്രാബല്യത്തിൽ. ചില പ്രദേശങ്ങളിൽ ശനിയാഴ്ച വൈകുന്നേരത്തോടെ 60 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു.
കിൻകാർഡിൻ, ഹാനോവർ, സൗജീൻ ഷോർസ്, തെക്കൻ ബ്രൂസ് കൗണ്ടി, ഡൻഡാക്ക്, തെക്കൻ ഗ്രേ കൗണ്ടി എന്നിവയുൾപ്പെടെ ഹുറോൺ തടാകത്തോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് മഞ്ഞുവീഴ്ച കൂടുതലായി അനുഭവപ്പെടുക. ഇന്ന് രാത്രി കനത്ത മഞ്ഞുവീഴ്‌ച പ്രതീക്ഷിക്കുന്നതായി എൻവയോൺമെന്റ് കാനഡ പറയുന്നു.
മഞ്ഞുവീഴ്ചകൾ കാലാവസ്ഥയിൽ കാര്യമായ വ്യത്യാസം വരുത്തുമെന്നും റിപ്പോർട്ട് പറയുന്നു.ദൂരക്കാഴ്ച കുറയുന്നതിനാൽ യാത്ര അപകടകരമാകുമെന്നും ദേശീയ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പിൽ പറയുന്നു.
ബാരി, കോളിംഗ്‌വുഡ്, മിഡ്‌ലാൻഡ്, നോർത്തേൺ യോർക്ക് റീജിയൻ, ന്യൂമാർക്കറ്റ്, നോർത്തേൺ ഡർഹാം റീജിയൺ എന്നിവിടങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലവിലുണ്ട്. തെക്കുപടിഞ്ഞാറൻ ഒൻ്റാറിയോയുടെ ഭൂരിഭാഗവും ശനിയാഴ്ച വൈകുന്നേരത്തോടെ 20-35-സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകും.
ടൊറൻ്റോയുടെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ മഞ്ഞുവീഴ്ച 60 സെൻ്റിമീറ്ററിൽ വരെ എത്തുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു. ചില ഹൈവേകളിൽ വൈറ്റ്ഔട്ട് അവസ്ഥകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കാലാവസ്ഥ കാരണം നിരവധി അപകടങ്ങൾ ഉണ്ടായതായി OPP പറഞ്ഞു. എന്നാൽ ആളപായമോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
തെക്കൻ ഒൻ്റാറിയോയിൽ ശക്തമായ മഞ്ഞുവീഴ്ച; മുന്നറിയിപ്പ് നൽകി
Reading Time: < 1 minute






