കാനഡയിലെ മൊബൈല്‍ ഡാറ്റ പ്ലാനുകള്‍ ഏറ്റവും ചെലവേറിയതാണെന്ന് റിപ്പോർട്ട്. ഫിനാന്‍ഷ്യല്‍ പ്രൊഡക്ട് കംപാരിസണ്‍ സൈറ്റായ സൈറ്റായ ഹെലോ സേഫ്(Hello Safe) റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ മൊബൈല്‍ ഡാറ്റ പ്ലാനുകൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ സെല്‍ഫോണ്‍ ഡാറ്റയുള്ള രാജ്യങ്ങളില്‍ കാനഡയിലെ ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോം ട്രൂ നോര്‍ത്ത് പത്താം സ്ഥാനത്താണ്.
കാനഡയില്‍ 1ജിബിയുടെ ശരാശരി നിരക്ക് 7.36 ഡോളറാണ്. 1ജിബി മൊബൈല്‍ ഡാറ്റയ്ക്ക് കാനഡയിലെ നിരക്ക് ഫ്രാന്‍സിലെ(0.28 ഡോളര്‍)നിരക്കിനേക്കാള്‍ 26 മടങ്ങ് അധികമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2023 സെപ്റ്റംബറിലെ ഓരോ രാജ്യത്തിനുമുള്ള 1 ജിബി ഡാറ്റയുടെ നിരക്ക് അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് തയ്യാറാക്കിയത്.
സ്വിറ്റ്‌സര്‍ലന്‍ഡ്(9.99 ഡോളര്‍), യുഎസ്(8.22 ഡോളര്‍), ന്യൂസിലന്‍ഡ്(8.07 ഡോളര്‍) എന്നീ രാജ്യങ്ങളാണ് ചെലവേറിയ മൊബൈല്‍ ഡാറ്റയില്‍ കാനഡയ്ക്ക് മുന്നില്‍. ഇറ്റലിയില്‍ 1ജിബിക്ക് വെറും 12 സെന്റ് മാത്രമാണ് ഉള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.







