dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India #World

അമേരിക്കയിൽ ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന ഇന്ത്യക്കാരനായി നികേഷ് അറോറ

Reading Time: < 1 minute

യു എസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ചീഫ് എക്സിക്യൂട്ടിവ് ഓഫീസർമാരിൽ രണ്ടാമൻ ഇന്ത്യക്കാരനാണ്. പാലോ ആൾടോ നെറ്റ് വർക്കിന്റെ മേധാവി നികേഷ് അറോറയാണ് ആ ഇന്ത്യക്കാരൻ. ദി വാൾസ്ട്രീറ്റ് ജേണലിന്റെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന സി ഇ ഒമാരുടെ 2023 ലെ പട്ടികയിലെ രണ്ടാം സ്ഥാനത്താണ് നികേഷുള്ളത്. 15.14 കോടി ഡോളറാണ് (1261.15 കോടി രൂപ) ഈ 56 കാരന്റെ 2023 ലെ വരുമാനം. മെറ്റയുടെ മാർക്ക് സക്കർബർഗ്, ഗൂഗിളിന്റെ സുന്ദർ പിച്ചൈ എന്നിവരെ പിന്നിലാക്കിയാണ് നികേഷ് മുന്നിലെത്തിയിരിക്കുന്നത്. ബ്രോഡ്‌കോം മേധാവി ഹോക്ക് ചാൻ ആണ് പട്ടികയിൽ മുന്നിൽ. ബ്ലാക്ക്‌സ്റ്റോൺ ഗ്രൂപ്പിന്റെ മേധാവി സ്റ്റീഫൻ ഷ്വോർസ്മാൻ ആണ് മൂന്നാമതുള്ളത്.
കൂടാതെ, ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട 39 തൊഴിലുകളിൽ അനുഭവപരിചയമുള്ള 10 പ്രൊഫൈലുകൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് നികേഷിന്‍റെ ജനനം. നികേഷിന്റെ പിതാവ് ഇന്ത്യൻ വ്യോമസേനയിലായിരുന്നു. സുബ്രതോ പാർക്ക് എയർഫോഴ്‌സ് സ്‌കൂളിൽ പഠിച്ച അദ്ദേഹം വാരാണസി ഐ ഐ ടിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ ബിരുദം നേടി.തുടർന്ന് വിപ്രോയിൽ ജോലി ചെയ്തു. തുടർപഠനത്തിനായി യു എസിലെ മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിലുള്ള നോർത്ത് ഈസ്‌റ്റേൺ സർവകലാശാലയിലെത്തി.
1992 ൽ ഫിഡലിറ്റി ഇൻവെസ്റ്റ്‌മെന്റ്‌സിൽ കരിയർ പുനരാരംഭിച്ചു. വൈകാതെ ഫിഡലിറ്റി ടെക്‌നോളജീസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം വരെയെത്തി. 2000-ൽ ഡച്ച് ടെലികോംമിന് കീഴിൽ ടി-മോഷൻ എന്നൊരു സ്ഥാപനത്തിന് തുടക്കമിട്ടു. ഇതാണ് പിന്നീട് ടി മൊബൈലിന്റെ പ്രധാന സേവനങ്ങളിലൊന്നായത്. ഡച്ച് ടെലികോമിന്റെ ടി മൊബൈൽ ഇന്റർനാഷണൽ ഡിവിഷന്റെ ചീഫ് മാർക്കറ്റിങ് ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്.
2004 ലാണ് ഗൂഗിളിലെത്തുന്നത്. ഗൂഗിളിന്റെ യൂറോപ്പ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ്, യൂറോപ്പ്, മധ്യേഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ കമ്പനിയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചു. കൂടാതെ സീനിയർ വൈസ് പ്രസിഡന്റ്, ചീഫ് ബിസിനസ് ഓഫീസർ സ്ഥാനവും വഹിച്ച അദ്ദേഹം 10 വർഷത്തോളം ഗൂഗിളിലുണ്ടായിരുന്നു. തുടർന്നാണ് 2014ലാണ് സോഫ്റ്റ് ബാങ്കിലെത്തുന്നത്. ഇതിന് ശേഷം 2018-ൽ പാലോ ആൾട്ടോ നെറ്റ് വർക്ക്‌സിന്റെ ഭാഗമായി. നിലവിൽ കമ്പനി മേധാവിയാണ് നികേഷ്.

Leave a comment

Your email address will not be published. Required fields are marked *