ഒട്ടാവ: കാനഡയിൽ സ്റ്റുഡന്റ് വിസ നിയമങ്ങൾ പാലിക്കാതെ ഇന്ത്യയില്‍ നിന്നുള്ള ഏകദേശം 20,000 വിദ്യാര്‍ഥികള്‍. സ്റ്റുഡന്റ് വിസകള്‍ പാലിക്കുന്നില്ലെന്നും പഠിക്കേണ്ട സ്‌കൂളുകളില്‍ പോകുന്നില്ലെന്നും ദി ഗ്ലോബ് ആന്‍ഡ് മെയില്‍ പഠനം.
പഠനാനുമതി ലഭിച്ച ഏകദേശം അരലക്ഷം അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ അവരുടെ കോഴ്സുകളിലോ കോളേജുകളിലോ സര്‍വകലാശാലകളിലോ ‘നോ-ഷോ’ ആയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇമിഗ്രേഷന്‍, റെഫ്യൂജീസ്, സിറ്റിസണ്‍ഷിപ്പ് എന്നിവ രേഖപ്പെടുത്തിയ മൊത്തം അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 6.9 ശതമാനം പേരും നിബന്ധനകള്‍ പാലിക്കാത്ത വിദ്യാര്‍ഥികളാണെന്ന് പഠനത്തിൽ കണ്ടെത്തി. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ എന്റോള്‍ ചെയ്തിട്ടുണ്ടോ എന്നും അവരുടെ പഠന അനുമതികള്‍ പാലിച്ചാണോ ക്ലാസില്‍ പോകുന്നതെന്നും സര്‍വകലാശാലകളും കോളേജുകളും വര്‍ഷത്തില്‍ രണ്ടു തവണ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഇമിഗ്രേഷന്‍ വകുപ്പ് ആവശ്യപ്പെടുന്നു. 2014-ല്‍ നടപ്പിലാക്കിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് കംപ്ലയന്‍സ് റെജിം വ്യാജ വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിനും സംശയാസ്പദമായ സ്‌കൂളുകള്‍ തിരിച്ചറിയാന്‍ പ്രവിശ്യകളെ സഹായിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. 2024 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍, കോളേജുകളും സര്‍വകലാശാലകളും 144 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെക്കുറിച്ച് ഐആര്‍സിസിക്ക് റിപ്പോര്‍ട്ട് ചെയ്തു. ഫിലിപ്പീന്‍സിന് 2.2 ശതമാനം (688 നോ-ഷോ വിദ്യാര്‍ഥികളെ പ്രതിനിധീകരിക്കുന്നു); ചൈനയ്ക്ക് 6.4 ശതമാനം (4,279 നോ-ഷോകള്‍); ഇറാന് 11.6 ശതമാനം (1,848 നോ-ഷോകള്‍); റുവാണ്ടയ്ക്ക് 48.1 ശതമാനവും (802 പേര്‍ ഹാജരായില്ല).
ഇന്ത്യയില്‍ നിന്നുള്ള ഏകദേശം 20,000 പേരാണ് ഇത്തരത്തില്‍ ഹാജരാകാത്തതെന്ന് ഐആര്‍സിസി ട്രാക്ക് ചെയ്തത്. മൊത്തം ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ 5.4 ശതമാനമാണിത്.
കനേഡിയന്‍ കോളേജുകളിലും സര്‍വകലാശാലകളിലും ചേര്‍ന്ന 49,676 അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ അവരുടെ വിസയുടെ നിബന്ധനകള്‍ പാലിക്കുന്നതിലും പഠനത്തിനായി ഹാജരാകുന്നതിലും പരാജയപ്പെട്ടുവെന്ന് ഐആര്‍സിസി കണക്കുകള്‍ പറയുന്നു. അതിനുപുറമെ, 23,514 അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കോളേജുകളും സര്‍വകലാശാലകളും പരാജയപ്പെട്ടു. ഐആര്‍സിസി രേഖകളില്‍ ഇത് 3.3 ശതമാനമാണ്. ‘വിശാലമായ അര്‍ഥത്തില്‍, വിദ്യാര്‍ഥി വിസ ഉടമകളില്‍ കുറഞ്ഞത് 10 ശതമാനമെങ്കിലും കണക്കില്‍ ഇല്ലെന്ന് ഇത് കാണിക്കുന്നു’വെന്ന് ലോട്ടിന്‍ പറഞ്ഞു. കൃത്യമായ ഡേറ്റയുണ്ടെങ്കിലും വിദ്യാര്‍ഥി വിസ ഉടമകള്‍ എവിടെയാണെന്നതിനെക്കുറിച്ച് ചോദ്യങ്ങളുണ്ടെന്ന് ലോട്ടിന്‍ പറഞ്ഞു. അദ്ദേഹം ചൂണ്ടിക്കാണിച്ച മറ്റൊരു പ്രശ്‌നം സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയും ഇമിഗ്രേഷന്‍ വകുപ്പും അ്ന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം എങ്ങനെ ട്രാക്ക് ചെയ്യുന്ന എന്നതിലുള്ള വ്യത്യാസമാണ്.
ജനസംഖ്യ കണക്കാക്കുന്നതിന് അതിന്റേതായ രീതിശാസ്ത്രമുള്ള സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ഏപ്രിലില്‍ ഒരു ദശലക്ഷത്തിലധികം സാധുവായ വിദ്യാര്‍ഥി വിസ ഉടമകളുണ്ടെന്ന് സൂചിപ്പിക്കുന്നു. എന്നാല്‍ എന്റോള്‍മെന്റ് പരിശോധിക്കുന്ന ഐആര്‍സിസി ഡേറ്റയില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം വളരെ കുറവാണ്. ‘മെച്ചപ്പെട്ടതും കൂടുതല്‍ സുതാര്യവുമായ ഡേറ്റ ആവശ്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിസ നിയമങ്ങൾ പാലിക്കുന്നില്ല; കാനഡയിൽ ക്ലാസിൽ കയറാതെ 20,000 ഇന്ത്യൻ വിദ്യാര്‍ഥികള്‍

Reading Time: < 1 minute