സൈക്കിളിൽ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ഇന്ത്യൻ വിദ്യാര്‍ഥിനി ലണ്ടനില്‍ ട്രക്കിടിച്ച് മരിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇകണോമിക്സിൽ പി.എച്ച്.ഡി വിദ്യാർഥിയായിരുന്ന ചീസ്ത കൊച്ചാർ (33) ആണ് മരിച്ചത്.ഗുരുതരമായി പരുക്കേറ്റ കോച്ചര്‍ അപകടസ്ഥലത്തുതന്നെ മരിച്ചു.
മാർച്ച് 19ന് രാത്രി 8.30നായിരുന്നു അപകടം. മാലിന്യവുമായി പോകുന്ന ലോറിയായാണ് സൈക്കിളിൽ ഇടിച്ചത്. അപകടം നടക്കുമ്പോൾ ഭർത്താവ് പ്രശാന്ത് സമീപമുണ്ടായിരുന്നു. ഗുരുഗ്രാമിൽ താമസിച്ചിരുന്ന ചീസ്ത കൊച്ചാർ കഴിഞ്ഞ സെപ്റ്റംബറിലാണ് ലണ്ടനിലേക്ക് പി.എച്ച്.ഡി പഠനത്തിനായി പോയത്.
ഡൽഹി യൂനിവേഴ്സിറ്റി, അശോക യൂനിവേഴ്സിറ്റി, പെൻസിൽവാനിയ യൂനിവേഴ്സിറ്റി,ഷിക്കാഗോ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠിച്ച കൊച്ചാർ 2021-23 കാലഘട്ടത്തിലാണ് നിതി ആയോഗിന്റെ നാഷനൽ ബിഹേവിയറൽ ഇൻസൈറ്റ്സ് യൂനിറ്റിൽ സീനിയർ ഉപദേശകയായി പ്രവർത്തിച്ചത്. സെല്ലുലാർ ഓപറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ ജനറൽ ഡോ. എസ്.പി കൊച്ചാറിന്റെ മകളാണ്.
