dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #House

മർഫി കിടക്കകൾ തിരിച്ചുവിളിച്ച് കാനഡ

Reading Time: < 1 minute

ഓൺലൈനിലൂടെ വിറ്റ മർഫി ബെഡിന്റെ ജനപ്രിയ സീരീസ് കാനഡയിലും യുഎസിലും തിരിച്ചുവിളിച്ചു. കിടക്കകൾ ഭിത്തിയിൽ നിന്ന് വേർപെടുകയും വീഴുകയും ചെയ്യന്നതായും ഇത് ഗുരുതരമായ പരിക്കുകളോ, മരണത്തിനോ കാരണമായേക്കാമെന്ന് ഹെൽത്ത് കാനഡ വ്യക്തമാക്കുന്നു. മർഫി ബെഡ് ഉറങ്ങുന്ന സമയത്ത് ഒരു കിടക്ക പോലെ ഉപയോഗിക്കാൻ കഴിയുന്നതും ഉപയോഗിച്ചു കഴിഞ്ഞാൽ ഒരു മതിലിലേക്ക് മടക്കി വയ്ക്കാൻ കഴിയുന്നതുമാണ്.
കിടക്കയുമായി ബന്ധപ്പെട്ട് യുഎസിൽ 22 റിപ്പോർട്ടുകളും കാനഡയിൽ ഒരു സംഭവും മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്നും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കമ്പനി പറയുന്നു.
പിനാക്കിൾ, പാരാമൗണ്ട്, ഇംപ്രഷൻസ്, ഹോളി ഹിൽസ്, ഹെർ മജസ്റ്റി വാൾ ബെഡ്‌സ് എന്നീ പേരുകളിലും സിഗ്നേച്ചർ സ്ലീപ്പ് അല്ലെങ്കിൽ നോവോഗ്രാറ്റ്‌സ് എന്ന ബ്രാൻഡ് നാമങ്ങളുടെ ഭാഗമായി ഓൺലൈനിൽ വിറ്റ ഡബിൾ/ഫുൾ, ക്വീൻ സൈസ് വാൾ ബെഡ്‌ ആണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
ഉപഭോക്താക്കൾ ഉടൻ തന്നെ കിടക്കകൾ ഉപയോഗിക്കുന്നത് നിർത്തണമെന്നും (888-828-8620 അല്ലെങ്കിൽ ഓൺലൈനിൽ) ബന്ധപ്പെടണമെന്നും സൗജന്യ പരിശോധനയും ആവശ്യമെങ്കിൽ സൗജന്യ റിപ്പയർ ചെയ്യാനുള്ള സൗകര്യവും ഒരുക്കണമെന്നും ഹെൽത്ത് കാനഡ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *