തിരുവനന്തപുരം: ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎൽഎ ഒ ആർ കേളു മന്ത്രിയായി ചുമതലയേൽക്കും. മാനന്തവാടി എംഎൽഎയാണ് കേളു. പട്ടിക ജാതി ക്ഷേമ വകുപ്പായിരിക്കും കേളുവിന് നൽകുക. സിപിഎം സംസ്ഥാന സമിതിയംഗമാണ് ഒ ആർ കേളു. അതേസമയം, കേരള മന്ത്രി സഭയിൽ ചെറിയ മാറ്റങ്ങളും ഉണ്ടാവും.കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷിനും നൽകി.
ലോക്സഭാ എംപിയായി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെച്ചത്.പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകളാണ് കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്നത്. ആലത്തൂരിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
കെ രാധാകൃഷ്ണന് പകരം ഒ.ആര്‍ കേളു മന്ത്രിസഭയിലേക്ക്
Reading Time: < 1 minute






