പ്രവർത്തനം അവസാനിപ്പിക്കുന്ന ലിങ്ക്‌സ് എയർലൈൻസിന്റെ റൂട്ടുകളിൽ ഓഫർ പ്രഖ്യാപിച്ച് വെസ്റ്റ്‌ജെറ്റ്. ഫെബ്രുവരി 29 വരെയുള്ള ബുക്കിംഗുകളിൽ മുൻ ലിങ്ക്‌സ് റൂട്ടിന് ഇക്കോണമി നിരക്കിന്റെ 25 ശതമാനം ഡിസ്‌കൗണ്ടാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മുമ്പ് ലിങ്ക്‌സ് എയർ സർവീസ് നടത്തിയിരുന്ന നോൺ-സ്‌റ്റോപ്പ് റൂട്ടുകൾക്ക് എല്ലാ ആഭ്യന്തര നിരക്കുകൾക്കും 500 ഡോളർ പരിധി വെസ്റ്റ്‌ജെറ്റ് വാഗ്ദാനം ചെയ്യുന്നു.
വെസ്റ്റ്‌ജെറ്റ് മാത്രമല്ല, പ്ലേ എയർലൈൻസ് പോലുളള മറ്റ് ലോ കോസ്റ്റ് എയർലൈനുകളും നിരക്കുകളിൽ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.







